ഈരാറ്റുപേട്ടയിൽ പിഡിപി ജില്ലാ പ്രസിഡന്റ് എൽഡിഎഫ് സ്ഥാനാർഥി; പ്രചാരണം മഅ്ദനിയുടെ ഫോട്ടോ വെച്ച്

#മാതൃഭൂമി ന്യൂസ്
നിഷാദ് നടയ്ക്കലിന്റെ പോസ്റ്റർ
നിഷാദ് നടയ്ക്കലിന്റെ പോസ്റ്റർ

ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ടയില്‍ പി.ഡി.പി ജില്ലാ പ്രസിഡന്റ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഈരാറ്റുപേട്ട നഗരസഭ ഒന്‍പതാം ഡിവിഷന്‍ കാരക്കാടാണ് പി.ഡി.പി. ജില്ലാ പ്രസിഡന്റ് നിഷാദ് നടയ്ക്കല്‍ ഇടത് സ്വതന്ത്രനായി മത്സരിക്കുന്നത്. എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി എന്നതിനൊപ്പം അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ചിത്രം അടക്കം ഉപയോഗിച്ചാണ് നിഷാദിന്റെ പ്രചാരണം.

നേരത്തെ പി.ഡി.പി. സ്ഥാനാർഥിയായാണ് നിഷാദ് മത്സരിച്ചത്. ഇലക്ഷൻ കമ്മീഷന്റെ വിവരങ്ങൾ പ്രകാരം ഇത്തവണയും പി.ഡി.പി. സ്ഥാനാര്‍ഥിയായി വഞ്ചി ചിഹ്നത്തിലാണ് നിഷാദ് മത്സരിക്കുന്നത്. പക്ഷേ, എല്‍ഡിഎഫ് സ്വതന്ത്രന്‍ എന്ന പേരിലാണ് പോസ്റ്ററുകൾ. മുസ്ലിം ലീഗിന്റെ അബ്ദുൽ ബാസിത്താണ് യുഡിഫ്. സ്ഥാനാർഥി. എസ്ഡിപിഐയുടെ യാസിർ വെള്ളൂപറമ്പിലാണ് ഡിവിഷനിൽ മത്സരരംഗത്തുള്ള മറ്റൊരാൾ.

വെല്‍ഫയര്‍ പാര്‍ട്ടിയും യുഡിഎഫുമായുള്ള സഖ്യത്തെ ശക്തമായി വിമര്‍ശിക്കുന്നതിനിടെയാണ് എല്‍ഡിഎഫ്, പിഡിപിയുമായി ചേര്‍ന്ന് മത്സരിക്കുന്നത്.