എൽഡിഎഫിന്റെ കടയ്ക്കൽ കോട്ട ഇളകി, അക്കൗണ്ട് തുറന്ന് എന്‍.ഡി.എ

കൊല്ലം കടയ്ക്കലില്‍ എല്‍.ഡി.എഫ്. കോട്ട പൊളിച്ച് അക്കൗണ്ട് തുറന്ന് എന്‍.ഡി.എ. കടയ്ക്കല്‍ അഞ്ചാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥി അനുപമയാണ് വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 19 സീറ്റില്‍ 19-ഉം എല്‍.ഡി.എഫ്. പിടിച്ചെടുത്ത പഞ്ചായത്താണ് കടയ്ക്കല്‍.
സിപിഎം-സിപിഐ ഭിന്നത രൂക്ഷമായ പഞ്ചായത്താണ് കടയ്ക്കല്‍. കടയക്കല്‍ മുന്‍ മണ്ഡലം സെക്രട്ടറിയും ജില്ലാ കൗണ്‍സില്‍ മുന്‍ അംഗവുമായ ജെ.സി.അനിലിന്റെ നേതൃത്വത്തില്‍ സിപിഐയില്‍ നിന്ന് 800 പേര്‍ സിപിഎമ്മില്‍ ചേര്‍ന്നിരുന്നു.
കടയ്ക്കലിലെ ദേവീക്ഷേത്രത്തില്‍ ഉത്സവത്തിനിടെ വിപ്ലവഗാനം പാടിയതും വിവാദത്തിലായിരുന്നു.
Content Highlights: NDA wins Kadakkal Ward 5, breaking LDF`s stronghold. BJP candidate Anupama secures victory, marking a significant shift in local politics. Learn more about this surprise win.