ശ്രീമൂലനഗരത്തെ എൽഡിഎഫ് സീറ്റ് വിഭജനത്തിൽ ഘടകകക്ഷികൾക്ക് അമർഷം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ശ്രീമൂലനഗരം: ശ്രീമൂലനഗരത്ത് എൽഡിഎഫിലെ സീറ്റ് വിഭജനത്തിൽ എൻസിപിയെ തഴഞ്ഞു. സ്ഥിരം മത്സരിച്ചുവന്ന സീറ്റിൽനിന്നും എൻസിപിയെ ഒഴിവാക്കി. ഇടതുമുന്നണി ധാരണയനുസരിച്ച് ശ്രീമൂലനഗരം പഞ്ചായത്തിലെ വാർഡ് ഏഴ് (ഇപ്പോഴത്തെ-എട്ട്) എൻസിപിക്ക് വിട്ടുനൽകിയിരുന്നതാണ്.

പതിനെട്ട് സീറ്റുള്ളതിൽ എൻസിപിക്ക് അനുവദിച്ചിരുന്ന ഏകസീറ്റും ഇതാണ്.ഇത്തവണ ഈ സീറ്റ് നൽകാനാകില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി എൻസിപി രംഗത്തുണ്ട്.

പാർട്ടി തലത്തിലുണ്ടാക്കിയ കരാറിന് വിരുദ്ധമായ സമീപനമാണ് ഇക്കുറിയുണ്ടായതെന്ന് എൻസിപി നേതാക്കൾ പറയുന്നു. തങ്ങൾക്ക് ഒരു സീറ്റ് നൽകണമെന്ന് മറ്റൊരു ഘടക കക്ഷിയായ ആർജെഡി ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു ഘടക കക്ഷിയായ സിപിഐക്ക് രണ്ട് സീറ്റ് അനുവദിച്ചിട്ടുണ്ട്.

Content Highlights: NCP expresses anger over seat allocation in Sreemoolanagaram LDF. NCP excluded from a traditional seat, sparking protests. Find out more about the LDF seat-sharing conflict.