ട്വന്റി 20-യും മൂന്നു മുന്നണികളും, വെൽഫെയർ പാർട്ടി, എസ്ഡിപിഐ; കുന്നത്തുനാട്ടിൽ തീപാറും പോരാട്ടം

കിഴക്കമ്പലം(കൊച്ചി): പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി 20 പാർട്ടിയും മൂന്നു മുന്നണികളും രംഗത്തിറങ്ങിയതോടെ കുന്നത്തുനാട് പഞ്ചായത്തിൽ ചതുഷ്‌കോണ മത്സരം. അതോടൊപ്പം വെൽഫെയർ പാർട്ടിയും എസ്ഡിപിഐയും ചില വാർഡുകളിൽ മത്സരിക്കുന്നുണ്ട്. ഇതോടെ കുന്നത്തുനാട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ചൂടിലാണ്. മുന്നണികൾ സംഘംചേർന്നുള്ള കുടുംബസന്ദർശനം ശക്തമാക്കി. 10-20 പേരടങ്ങുന്ന സംഘങ്ങളാണ് വീടുകളിലെത്തി വോട്ടു തേടുന്നത്.
ട്വന്റി 20 പാർട്ടിസംവിധാനത്തിൽ 5 കുടുംബങ്ങളടങ്ങുന്ന ഏരിയ കമ്മിറ്റിയും ഏരിയ കമ്മിറ്റികളുെട ഭാരവാഹികൾ ഉൾപ്പെടുന്ന വാർഡ് കമ്മിറ്റിയും സജീവമാക്കി. കുടുംബസംഗമം നേരത്തേ നടത്തിയതിനാൽ സംഘംചേർന്നുള്ള കുടുംബസന്ദർശനം ചിലയിടങ്ങളിൽ മാത്രമാക്കി ചുരുക്കി. സ്ഥാനാർഥി കുടുംബാംഗങ്ങളെ നേരിട്ട് കണ്ട് വോട്ടഭ്യർഥനയാണ് നടത്തുന്നത്.
ഇത് പ്രയോജനപ്പെടുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. കഴിഞ്ഞതവണ യുഡിഎഫുമായി ചേർന്ന് മത്സരിച്ച വെൽഫെയർ പാർട്ടി, ഇക്കുറി മൂന്ന് വാർഡുകളിൽ തനിച്ച് മത്സരിക്കുന്നു. കഴിഞ്ഞതവണ ഈ വാർഡുകളിൽ യുഡിഎഫ് സ്ഥാനാർഥികളാണ് വിജയിച്ചിരുന്നത്. ഇക്കുറി തനിച്ചുനിന്നാൽ വിജയിക്കാം എന്ന പ്രതീക്ഷയാണ് വെൽഫെയർ പാർട്ടിക്കുള്ളത്.
Content Highlights: Kunnathunad Panchayat sees a four-cornered fight! 20-20 party, 3 alliances, Welfare Party & SDPI are in the fray. Get election updates!