കുന്നത്തുനാട്ടിലെ എല്ലാ ബൂത്തുകളിലും ക്യാമറ നിരീക്ഷണം, പോലീസ് സുരക്ഷ, ഹൈക്കോടതിയിൽനിന്ന് ഉത്തരവുനേടി ട്വന്റി 20

#Election Desk
Photo: facebook.com/T20Party
Photo: facebook.com/T20Party

കിഴക്കമ്പലം: കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും വീഡിയോ ക്യാമറ നിരീക്ഷണവും പോലീസ് സംരക്ഷണവും ആവശ്യപ്പെട്ട് ട്വന്റി 20 സ്ഥാനാർഥികൾ ഹൈക്കോടതിയിൽനിന്നും ഉത്തരവ് സമ്പാദിച്ചു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മുഖ്യ വരണാധികാരിക്കും ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടർക്കും സ്ഥാനാർഥികൾ കത്തുനൽകി.

കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ 139 ബൂത്തുകളിലും ഇക്കുറി വീഡിയോ ക്യാമറ നിരീക്ഷണവും പോലീസ് സംരക്ഷണവും ഉണ്ടാകും. ട്വന്റി 20യെ ബാലറ്റിലൂടെ പരാജയപ്പെടുത്താൻ കഴിയാതെ വരുമ്പോൾ ജനഹിതം അട്ടിമറിക്കാൻ നീക്കങ്ങളുണ്ടാകുമെന്നും ഇത് തടയാനാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു ജേക്കബ് പറഞ്ഞു.

Content Highlights: 2020 party secures High Court order for camera surveillance & police protection in all Kunnathunad booths. Ensure fair elections & prevent rigging. Click for details!