പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി 20 കളംവിട്ടു; ചെല്ലാനത്ത് LDF-UDF പോരാട്ടം, BJP ആറിടത്ത്

#Election Desk

തോപ്പുംപടി: ചെല്ലാനം ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇക്കുറി ട്വന്റി 20 യുടെ സ്ഥാനാർഥികളില്ല. നിലവിൽ പഞ്ചായത്ത് ഭരിക്കുന്നത് ട്വന്റി 20 യുടെ പ്രതിനിധികളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവർ എട്ട് സീറ്റ് നേടി, പഞ്ചായത്തിൽ നിർണാ യകശക്തിയായി മാറിയിരുന്നു. അവ സാനഘട്ടത്തിൽ ട്വന്റി 20 യുടെ പ്രതിനിധികൾ പ്രസിഡന്റും വൈസ് പ്രസിഡന്റുമായി.

കഴിഞ്ഞ അഞ്ചുവർഷം പഞ്ചായത്ത് ഭരണത്തിന് താങ്ങായി നിന്നതും ട്വന്റി 20 ആയിരുന്നു. ചെല്ലാനത്തെ ട്വന്റി 20-യ്ക്ക് കിഴക്കമ്പലത്തെ ട്വന്റി 20 പാർട്ടിയുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ല. പഞ്ചായത്തിൽ വാട്സാപ്പ് കൂട്ടായ്മയിൽ രൂപപ്പെട്ട പ്രസ്ഥാനം പൊടുന്നനെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രമുഖ പാർട്ടികളെയെല്ലാം തോൽപ്പിച്ച് എട്ട് സീറ്റുകൾ നേടിയെടുക്കുകയായിരുന്നു. കഴിഞ്ഞതവണ ജയിച്ചു എട്ടംഗങ്ങളും ഇക്കുറി മത്സരരംഗത്തില്ല.

പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡൻറുമൊക്കെ കളം വിട്ടു. ഇക്കുറി പഞ്ചായത്തിൽ 13 വാർഡുകളിൽ സിപിഎമ്മും കോൺഗ്രസും നേർക്കു നേർ പോരാട്ടമാണ്. 1, 2, 3, 4, 5, 7, 9, 14, 16, 17, 18, 19, 22 എന്നീ വാർഡുകളിലാണ് സിപിഎമ്മും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നത്. ആറ് വാർഡുകളിൽ ബിജെപി സ്ഥാനാർഥികളുമുണ്ട്.

ഏതാനും സ്വതന്ത്രരും വിവിധ വാർഡുകളിലായി രംഗത്തുണ്ട്. തികഞ്ഞ രാഷ്ട്രീയ പോരാട്ടത്തിനാണ് ചെല്ലാനത്ത് വേദിയൊരുങ്ങുന്നത്. കഴിഞ്ഞതവണ എൽഡിഎഫിനും യുഡിഎഫിനും കേവലഭൂരിപക്ഷം ലഭിച്ചില്ല. ട്വൻ്റി 20 കളംവിട്ട സ്ഥിതിക്ക് ഇക്കുറി ഭരണം പിടിച്ചെടുക്കാനുള്ള കഠിനശ്രമത്തിലാണ് ഈ മുന്നണികൾ.

പഞ്ചായത്തിലെ സ്ഥാനാർഥികൾ

വാർഡ് 1. ജേക്കബ് ടി.എം. (കുഞ്ഞുമോൻ - കോൺ), ആന്റണി മഹേഷ് (സിപിഎം). വാർഡ് 2. ഷിജു കെ.ആർ. (കോൺ), കെ.കെ. സെൽവരാജൻ (സിപിഎം). വാർഡ് 3. ജെസി അഗസ്റ്റിൻ (കോൺ), എലിസബത്ത് രേഷ്മാ അഭിലാഷ് (സിപിഎം). വാർഡ് 4. ശ്രീഗണേഷ് (കോൺ), ജെറോം സി.ജെ. (സിപിഎം). വാർഡ് 5. ഷിബി സജി (കോൺ), ലിജി ഫ്ളോറൻഷ്യസ് (സിപിഎം). വാർഡ് 6. ശ്രീനി എസ്. (പ്രേമൻ മാഷ് - കോൺ), ജോർജ് നിക്സൻ (സിപിഎം), സുരേഷ് (ബിജെപി). വാർഡ് 7. ലൂസി രാജൻ (കോൺ.), മേരി സിബി (സിപിഎം). വാർഡ് 8. അമ്മിണി ജോസഫ് (കോൺ), മേരി മെർഫി കെ.എൽ. (സിപിഎം), ഡെയ്‌സി ബിജു (സ്വത.). വാർഡ് 9. മേരി ജെനീഫ (കോൺ), മേരി മാർഗരറ്റ് ഷീജ (സിപിഎം). വാർഡ് 10. നിശാന്ത് ജോസഫ് (കോൺ.), എ.ജെ. സുഭാഷ് (സിപിഎം), എ.എൽ. ക്ലീറ്റസ് (സ്വത.), ജോസഫ് (സ്വത.). വാർഡ് 11. സേവ്യർ തോലാട്ട് (കോൺ.), കെ.ബി. ജോസഫ് (സിപിഎം), വർഗീസ് ജോർജ് (ബിജെപി). വാർഡ് 12. പീറ്റർ ഷീൻ (കോൺ.), അക്വിലിസ് നിക്ലോവോസ് പി.എക്സ്. (എൽഡിഎഫ്), സനിൽകുമാർ (ബിജെപി), ഷാബു (സ്വത.). വാർഡ് 13. വി.ടി. ആന്റണി (കോൺ.), കെ.കെ. കൃഷ്ണകുമാർ (സിപിഎം), കലേശൻ (ബിജെപി), ജോർജ് കെ.എക്സ്. (വർഗീസ് കാളിപ്പറമ്പിൽ (ആം ആദ്മി പാർട്ടി). വാർഡ് 14. സെബാസ്റ്റ്യൻ എ.എ. (സെബോ അറയ്ക്കൽ - കോൺ.), കെ.ഡി. പ്രസാദ് (സിപിഎം). വാർഡ് 15. ജോർജ് (ടോണി തയ്യിൽ -കോൺ.), ഒ.എഫ്. സെബാസ്റ്റ്യൻ (സിപിഎം), നെൽസൺ (ബിജെപി). വാർഡ് 16. ഏലീശ ഷൈബി (കോൺ.), ജെസീന്ത ബർണാഡ് (സിപിഎം). വാർഡ് 17. എം.ആർ. അശോകൻ (കോൺ.). ഷിംല ജോയി (സിപിഎം). വാർഡ് 18. മാർഗ്രറ്റ (കോൺ.), അനിതാകുമാരി (സിപിഎം). വാർഡ് 19. ജിനിമോൾ ജാൻസി (റിയാ ഷിജു - കോൺ.), രാധാ ജോയി (സിപിഎം). വാർഡ് 20. ട്രീസാ ധന്യ (ധന്യ അനൂപ് - കോൺ), മേരി സോളി (സിപിഎം), മേരി ജാസ്മിൻ പി.ഇ. (സ്വത.). വാർഡ് 21. മെഡോണ കരോളിൻ എ.എഫ്. (കോൺ.), പുഷ്പി (സിപിഎം), മാലിനി (ബിജെപി). വാർഡ് 22. മാർഗരറ്റ് (കോൺ), മിനി പീറ്റർ (സിപിഎം).

Content Highlights: Chellanam Panchayat election sees a fierce LDF-UDF battle as Twenty20 exits. BJP contests six wards. Get the latest updates!