മുനമ്പത്ത് ബിജെപിക്ക് ജയം; സമരഭൂമിയിൽ താമര വിരിഞ്ഞു

കൊച്ചി: വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ മുനമ്പം കടപ്പുറം വാർഡിൽ ബിജെപി സ്ഥാനാർഥി കുഞ്ഞിമോൻ അഗസ്റ്റിൻ വിജയിച്ചു. സിപിഎം സ്ഥാനാർഥി റോക്കി ബിനോയിയെ 31 വോട്ടുകൾക്കാണ് കുഞ്ഞിമോൻ പരാജയപ്പെടുത്തിയത്.
കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന 500-ൽ അധികം വരുന്ന ക്രിസ്ത്യൻ കുടുംബങ്ങളുടെ ഒരു വർഷം നീണ്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ഫലം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
എൻഡിഎയുടെ വിജയത്തെ " ചരിത്രപരം" എന്നാണ് ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി വിശേഷിപ്പിച്ചത്. "വഖഫിനെതിരെ പോരാടുന്ന മുനമ്പം ജനതയോടൊപ്പം മോദി സർക്കാരും ബിജെപിയും നിലകൊണ്ടു, ഇപ്പോൾ അവർ അവരുടെ ഭരണം ബിജെപിക്ക് നൽകിയിരിക്കുന്നു, അനൂപ് ആന്റണി ട്വീറ്റ് ചെയ്തു.
Content Highlights: BJP candidate Kunjimon Augustine secures victory in Munambam Ward, Kochi, after a year-long protest by Christian families facing eviction. A significant win for BJP.