തൃക്കാക്കര നഗരസഭ; സിപിഎം സ്ഥാനാര്‍ഥികളായ ദമ്പതികള്‍ക്ക് വിജയച്ചിരി

റസിയയും നിഷാദും | Photo: Special Arrangement
റസിയയും നിഷാദും | Photo: Special Arrangement

തൃക്കാക്കര നഗരസഭയില്‍ ദമ്പതികള്‍ക്ക് വിജയം. സിപിഎം സ്ഥാനാര്‍ഥികളായി മത്സരിച്ച സി.എ നിഷാദും ഭാര്യ റസിയ നിഷാദുമാണ് ഒരു വീട്ടിലേക്ക് വിജയം കൊണ്ടുവന്നത്. നിലവിലെ കൗണ്‍സിലറായ റസിയ നിഷാദ് കൊല്ലംകുടിമുകളില്‍ നിന്നാണ് മത്സരിച്ചത്. സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ സി.എ. നിഷാദ് കരുണാലയം വാര്‍ഡില്‍ നിന്നാണ് ജനവിധി തേടിയത്.

യുഡിഎഫിന്റെ ലിബി സുധിഷീനെ 445 വോട്ടിനാണ് റസിയ തോല്‍പ്പിച്ചത്. യുഡിഎഫിന്റെ ഉണ്ണി കാക്കനാടിനെതിരെ 326 വോട്ടിനായിരുന്നു നിഷാദിന്റെ വിജയം. യുഡിഎഫിന്റെ ശക്തികേന്ദ്രമായിരുന്ന കൊല്ലംകുടിമുകള്‍ 2010ന് ശേഷം എല്‍ഡിഎഫിനൊപ്പമാണ് നിന്നത്. അന്ന് റസിയയും നിഷാദും ചേര്‍ന്നാണ് എല്‍ഡിഎഫിന് വിജയമൊരുക്കിയത്.

അതിനുശേഷമുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം വിജയം എല്‍ഡിഎഫിനൊപ്പം നിന്നു. ഇപ്പോള്‍ വാര്‍ഡ് വിഭജിച്ചപ്പോള്‍ റസിയയ്ക്കും നിഷാദിനും മത്സരിക്കാനുള്ള അവസരമൊരുങ്ങുകയായിരുന്നു.

Content Highlights: couple wins in thrikkakara municipality