'കര'കയറി യുഡിഎഫ്; മാവേലിക്കര നഗരസഭ ഇത്തവണ ഒറ്റയ്ക്ക് ഭരിക്കും, മൂന്നാം സ്ഥാനത്തിന്റെ ഞെട്ടലില്‍ എല്‍ഡിഎഫ്

#ഇലക്ഷൻ ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

ആലപ്പുഴ: മാവേലിക്കര നഗരസഭ ഇത്തവണ യുഡിഎഫ് ഒറ്റയ്ക്ക് ഭരിക്കും. മൂന്ന് മുന്നണികള്‍ക്കും തുല്യ എണ്ണം സീറ്റുകളായിരുന്ന നഗരസഭയില്‍ സ്വതന്ത്രനായി വിജയിച്ച കെ.വി. ശ്രീകുമാറിനെ ചെയര്‍മാനാക്കിയാണ് നേരത്തേ യുഡിഎഫ് ഭരിച്ചിരുന്നത്. എന്നാല്‍ ഇക്കുറി ആകെ 28 സീറ്റുകളില്‍ പതിനഞ്ചും നേടിയാണ് യുഡിഎഫ് ആധികാരികമായി നഗരസഭ പിടിച്ചത്.

കഴിഞ്ഞ തവണ ഒമ്പത് സീറ്റുണ്ടായിരുന്ന എന്‍ഡിഎ ഇത്തവണ എട്ട് സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തി. കേവലം നാല് സീറ്റുമായി മൂന്നാം സ്ഥാനത്തെത്തിയതിന്റെ ഞെട്ടലിലാണ് എല്‍ഡിഎഫ്. കഴിഞ്ഞ തവണ ഒമ്പത് സീറ്റായിരുന്നു എല്‍ഡിഎഫ് നേടിയത്.

ഇത്തവണയും ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. ഏഴാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ സജിനി ജോണാണ് ഇവിടെ വിജയിച്ചത്. സിറ്റിങ് കൗണ്‍സിലറായ ബിനുവിന്റെ ഭാര്യയാണ് സജിനി.

Content Highlights: UDF won Mavelikara municipality with strong absolute majority; LDF in third position