‘വേദനയുണ്ടാക്കിയ ഒരുപാട് പേരുണ്ട്, എല്ലാവരോടും ക്ഷമിച്ചിരിക്കുന്നു’; വിതുമ്പിക്കരഞ്ഞ് മറിയാമ്മ ഉമ്മൻ

മാധ്യമങ്ങൾക്ക് മുന്നിൽ വിതുമ്പുന്ന മറിയാമ്മ ഉമ്മൻ, ഉമ്മൻചാണ്ടിയുടെ മൃതദേഹത്തിനരികിൽ ഇരിക്കുന്ന ഭാര്യ മറിയാമ്മ ഉമ്മൻ( File Photo)
മാധ്യമങ്ങൾക്ക് മുന്നിൽ വിതുമ്പുന്ന മറിയാമ്മ ഉമ്മൻ, ഉമ്മൻചാണ്ടിയുടെ മൃതദേഹത്തിനരികിൽ ഇരിക്കുന്ന ഭാര്യ മറിയാമ്മ ഉമ്മൻ( File Photo)

കോട്ടയം: ‘‘ഞാൻ ഉമ്മൻചാണ്ടിയുടെ ഭാര്യയാണ്. ഉമ്മൻചാണ്ടി എല്ലാവരോടും ക്ഷമിച്ചിട്ടുണ്ട്. എനിക്കും എല്ലാവരോടും ക്ഷമിക്കാനേ കഴിയൂ. വേദനയുണ്ടാക്കിയ ഒരുപാട് പേരുണ്ട്. എല്ലാവരോടും ക്ഷമിച്ചിരിക്കുന്നു.’’ - പുതുപ്പള്ളിയിൽ തന്നെക്കാണാനെത്തിയ മാധ്യമപ്രവർത്തകരോട്, വിതുമ്പിക്കൊണ്ട് മറിയാമ്മ ഉമ്മൻ പറഞ്ഞു.

ഉമ്മൻചാണ്ടിക്കെതിരേ ഗണേഷ് കുമാർ നീക്കം നടത്തിയിരുന്നെന്ന ആരോപണത്തെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു, ഈ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. മികച്ച വിജയം നേടും. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ വോട്ടായി മാറും. ചിലകാര്യങ്ങളിൽ ചാണ്ടി ഉമ്മൻ, ഉമ്മൻ ചാണ്ടിയെക്കാൾ മികച്ച പ്രവർത്തനമാണ് നടത്തുന്നത്. ഉമ്മൻ ചാണ്ടി വേഗത്തിൽ നടക്കും. ചാണ്ടിമോൻ ഓടും. ഉമ്മൻ ചാണ്ടി ഇല്ലാത്ത തിരഞ്ഞെടുപ്പ് സങ്കടമുള്ളതാണെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു.

Content Highlights: Mariamma Oommen shares her emotional response regarding Oommen Chandy and the upcoming elections.