പാലാ വിട്ടൊരു കളിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടിയോട് മാണി സി. കാപ്പൻ; മലപ്പുറത്ത് കൂടിക്കാഴ്ച

മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും കേരളാ ഡെമോക്രാറ്റിക് പാർട്ടി നേതാവും പാലാ എംഎൽഎയുമായ മാണി സി. കാപ്പനും തമ്മിൽ കൂടിക്കാഴ്ച. മലപ്പുറം വേങ്ങരയിലെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽവെച്ച് ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെ ആയിരുന്നു കൂടിക്കാഴ്ച.
കേരളാ കോൺഗ്രസ് എം, എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് വരുന്നുവെന്ന വാർത്തകൾക്കിടെ ഈ സന്ദർനത്തിന് പ്രാധാന്യമേറെയാണ്.
കേരളാ കോൺഗ്രസ് എം, യുഡിഎഫിൽ എത്തിയാൽ അവർ പാലാ സീറ്റ് ആവശ്യപ്പെടാനിടയുണ്ട്. ഇത് സിറ്റിങ് എംഎൽഎയായ മാണി സി. കാപ്പന് തലവേദനയുണ്ടാക്കും. കേരളാ കോൺഗ്രസ് എം യുഡിഎഫിലേക്ക് വരുന്നതിൽ യാതൊരു എതിർപ്പുമില്ല എന്നാൽ പാലാ വിട്ടുകൊടുക്കില്ലെന്ന നിലപാട് മാണി സി. കാപ്പൻ കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയെന്നാണ് സൂചന.
യുഡിഎഫിൽ മുസ്‌ലിം ലീഗ് മത്സരിക്കുന്ന സീറ്റാണ് തിരുവമ്പാടി. ജോസും കൂട്ടരും മുന്നണി വിട്ടെത്തിയാൽ അവർക്കു വേണ്ടി തിരുവമ്പാടി ലീഗ് വിട്ടുനൽകിയേക്കുമെന്നാണ് വിവരം.
Content Highlights: mani c kappen meets pk kunhalikutty