വീണ്ടുംതോറ്റു, ന്യായീകരണങ്ങളില്ല; തോറ്റതെങ്ങനെന്ന് വോട്ടർമാർക്ക് ഇഷ്ടാനുസരണം വിലയിരുത്താം-സുരേന്ദ്രൻ

#ന്യൂസ് ഡെസ്ക്
കെ. സുരേന്ദ്രൻ | Photo: Mathrubhumi
കെ. സുരേന്ദ്രൻ | Photo: Mathrubhumi

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രൻ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘തിരഞ്ഞടുപ്പിൽ വീണ്ടും തോറ്റു. തോറ്റതിനു ന്യായീകരണങ്ങളില്ല. തോറ്റതെങ്ങനെയെന്നു വോട്ടർമാർക്കു അവരുടെ ഇഷ്ടാനുസരണം വിലയിരുത്താം’, അദ്ദേഹം കുറിപ്പിൽ പറയുന്നു.

കെ. സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
തെരഞ്ഞെടുപ്പിൽ വീണ്ടും തോറ്റു. തോറ്റതിനു ന്യായീകരണങ്ങളില്ല. തോറ്റതെങ്ങനെയെന്നു വോട്ടർമാർക്കു അവരുടെ ഇഷ്ടാനുസരണം വിലയിരുത്താം. ഒരു കാര്യം ഉറപ്പ്. മഞ്ചേശ്വരത്തുകാരോടൊപ്പം മരണം വരെ ഉണ്ടാവും. പാവപ്പെട്ടവരുടേയും പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും അവഗണിക്കപ്പെട്ടവരുടേയും വികസനകാര്യങ്ങളിൽ വിവേചനം നേരിട്ടവരുടേയും കൂടെ ഏതാവശ്യത്തിനും ഏതു സമയത്തും. നന്ദി പ്രിയപ്പെട്ട മഞ്ചേശ്വരം…

സംസ്ഥാനത്ത് മൂന്ന് സീറ്റിൽ വിജയിച്ച്, മികച്ച പ്രകടനമാണ് ഇക്കുറി കേരളത്തിൽ ബിജെപി കാഴ്ചവെച്ചത്. നേമത്ത് പാർട്ടി സംസ്ഥാന അധ്യക്ഷൻ കൂടിയായ രാജീവ് ചന്ദ്രശേഖറും ചാത്തന്നൂരിൽ ബി.ബി. ഗോപകുമാറും കഴക്കൂട്ടത്ത് വി. മുരളീധരനുമാണ് ജയിച്ചത്.

Content Highlights: K Surendran officially acknowledges defeat in Manjeshwaram., No justifications offered for the election loss., Commitment to serve the people of Manjeshwaram despite the loss., Overview of BJP's 2026 seat wins in Nemom, Chathannoor, and Kazhakoottam.