അന്നത്തെപോലെ ഇന്നും രണ്ടുപേർ; നാലു പതിറ്റാണ്ടിനിടെ സന്ദീപ് വാര്യർ ചവിട്ടിക്കയറിയത് ചരിത്രത്തിലേക്ക്

#ന്യൂസ് ഡെസ്ക്
.
.

കാസർകോട്: അരനൂറ്റാണ്ടിന്റെ ചരിത്രം തിരുത്തി കോൺഗ്രസ്. കാസർകോട്ടെ ചുവന്ന കോട്ടയിൽ വിള്ളൽ. ഉദുമയിൽ നിന്ന് കെ. നീലകണ്ടനും തൃക്കരിപ്പൂരിൽ നിന്ന് സന്ദീപ് വാര്യരും ഇത്തവണ കാസർകോട് നിന്ന് നിയമസഭയിൽ എത്തും.

കാസർകോട് ജില്ലയിൽ 1987ലെ വിജയത്തിനു ശേഷം കോൺഗ്രസിന് ഒരു എംഎൽഎ പോലും ഉണ്ടായിരുന്നല്ല. 1987ൽ രണ്ട് എംഎൽഎമാരായിരുന്നു ജില്ലയിൽ കോൺഗ്രസിന് ഉണ്ടായിരുന്നത്. ഉദുമയിൽ നിന്ന് കെ.പി. കുഞ്ഞിക്കണ്ണനും അന്നത്തെ ഹൊസ്ദുർഗ് മണ്ഡലത്തിൽ നിന്ന് എൻ. മനോഹരൻ മാസ്റ്ററും. 1991ലെ തിരഞ്ഞെടുപ്പിൽ അത് വീണ്ടും ശൂന്യമായി. പിന്നീട് കോൺഗ്രസിന് അഭിമാനിക്കാമെന്ന് പറയുന്ന പ്രകടനം ഉണ്ടായത് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ആയിരുന്നു. രാജ്മോഹൻ ഉണ്ണിത്താൻ ജില്ലയിൽ നിന്ന് ലോക്സഭയിലെത്തിയത്. എന്നാൽ അപ്പോഴും കോൺഗ്രസിന് കാസർകോട് നിന്ന്  എംഎൽമാർ ഉണ്ടായില്ല. എന്നാൽ ഇത്തവണ അതിന് മാറ്റം വന്നു. 1987ന് സമാനമാണ്, ഇത്തവണയും രണ്ടുപേരാണ് നിയമസഭയിൽ എത്തുക.

ചരിത്രത്തിൽ ഒരിക്കൽ പോലും ജയിച്ചിട്ടില്ലാത്ത തൃക്കരിപ്പൂർ മണ്ഡലത്തിൽ 2024-ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താന് 10448 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു. ഉദുമയിൽ 11959 വോട്ടിന്റെ ഭൂരിപക്ഷവും. മഞ്ചേശ്വരത്ത് 16749 വോട്ടുകളും, കാസർകോട് 26376 വോട്ടുകളുമായിരുന്നു ഭൂരിപക്ഷം. കോൺഗ്രസിന്റെ തിരിച്ചുവരവ് കാണിക്കുന്നതായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ ജയം. ഇത്തവണ തൃക്കരിപ്പൂരിലേയും ഉദുമയിലേയും വിജയത്തോടെ കോൺഗ്രസത് തെളിയിച്ചു.

Content Highlights: Congress wins two assembly seats in Kasaragod after four decades., Sandeep Varier and K. Neelakandan elected to the Kerala Legislative Assembly., Historic breakthrough in constituencies previously held by rivals., Builds on the momentum gained during the 2019 Lok Sabha elections.