പാർട്ടിക്കോട്ടകൾ തകർത്ത് സുധാകരവിജയം; വോട്ടുചോർച്ചയിൽ ഞെട്ടി എൽഡിഎഫ്

അമ്പലപ്പുഴ: അമ്പലപ്പുഴയിൽ യു.ഡി.എഫ്. സ്വതന്ത്രനായി മത്സരിച്ച ജി. സുധാകരൻ ചരിത്രവിജയം നേടിയപ്പോൾ തകർന്നടിഞ്ഞ് എൽ.ഡി.എഫ്. കോട്ടകൾ. പുന്നപ്ര-വയലാറിന്റെ ചരിത്രമുറങ്ങുന്ന മണ്ണിൽ തദ്ദേശസ്ഥാപനങ്ങളിലൊന്നിൽപ്പോലും മുന്നിലെത്താൻ എൽ.ഡി.എഫിനായില്ല.
ബി.ജെ.പി.യിൽനിന്ന് വോട്ടുചോർച്ചയുണ്ടായെന്ന ന്യായീകരണം എൽ.ഡി.എഫ്. ഉയർത്തുന്നുണ്ടെങ്കിലും സ്വന്തം അണികളിൽനിന്നുണ്ടായ വോട്ടുചോർച്ച നേതൃത്വത്തെ ഞെട്ടിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ എൽ.ഡി.എഫിന് 4,459 വോട്ടുകളുടെ മേൽക്കൈയുണ്ടായിരുന്നു. 27,935 വോട്ടുകൾക്കാണ് ജി. സുധാകരൻ മണ്ഡലം തിരിച്ചുപിടിച്ചത്.
നഗരസഭാ വാർഡുകളിൽ 8,469
മണ്ഡലത്തിലുൾപ്പെടുന്ന നഗരസഭയിലെ 27 വാർഡുകളിൽ 8,469 വോട്ടുകളുടെ ഭൂരിപക്ഷമാണ് ജി. സുധാകരനുള്ളത്. വോട്ടുനില: യു.ഡി.എഫ്.- 26,608, എൽ.ഡി.എഫ്.- 18,139, എൻ.ഡി.എ.- 5,154. തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭാ വാർഡുകളിൽ എൽ.ഡി.എഫിന് 159 വോട്ടുകളുടെ മേൽക്കൈയുണ്ടായിരുന്നു. വോട്ടുനില: എൽ.ഡി.എഫ്.- 17,116, യു.ഡി.എഫ്.- 16,957, എൻ.ഡി.എ.- 7,560.
പുന്നപ്ര വടക്കിൽ 4,509
അമ്പലപ്പുഴ ബ്ലോക്കിൽ എൽ.ഡി.എഫിനു കേവലഭൂരിപക്ഷമുള്ള ഏക പഞ്ചായത്തായ പുന്നപ്ര വടക്കിൽ ഞെട്ടിക്കുന്ന ഭൂരിപക്ഷമാണ് ജി. സുധാകരനു ലഭിച്ചത്. പുന്നപ്ര-വയലാർ സമരനായകൻ വി.എസ്. അച്യുതാനന്ദന്റെയും ജി. സുധാകരന്റെയും സ്വന്തം പഞ്ചായത്തായ ഇവിടെ 4,509 വോട്ടുകളുടെ ഭൂരിപക്ഷമാണ് യു.ഡി.എഫിനുള്ളത്. വോട്ടുനില: യു.ഡി.എഫ്.- 9,627, എൽ.ഡി.എഫ്.- 5,118, എൻ.ഡി.എ.- 2,131. തദ്ദേശത്തിൽ എൽ.ഡി.എഫിന് ഇവിടെ 3,550 വോട്ടുകളുടെ മേൽക്കൈയാണുണ്ടായിരുന്നത്. വോട്ടുനില: എൽ.ഡി.എഫ്.- 7,718, യു.ഡി.എഫ്.- 4,168, എൻ.ഡി.എ.- 4,822.
പുന്നപ്ര തെക്കിൽ 4,674
പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്തിൽ 4,674 വോട്ടുകളാണ് സുധാകരന്റെ ഭൂരിപക്ഷം. വോട്ടുനില: യു.ഡി.എഫ്.- 10,345, എൽ.ഡി.എഫ്.- 5,671, എൻ.ഡി.എ.- 1,855. തദ്ദേശത്തിൽ യു.ഡി.എഫിന് 2,184 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു. വോട്ടുനില: യു.ഡി.എഫ്.- 7,587, എൽ.ഡി.എഫ്.- 5,403, എൻ.ഡി.എ.- 3,601.
അമ്പലപ്പുഴ വടക്കിൽ 3,714
എൽ.ഡി.എഫ്. സ്ഥാനാർഥി എച്ച്. സലാമിന്റെ വീടുൾപ്പെടുന്ന അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്തിൽ യു.ഡി.എഫിന് 3,714 വോട്ടുകളുടെ ഭൂരിപക്ഷമാണുള്ളത്. വോട്ടുനില: യു.ഡി.എഫ്.- 10,912, എൽ.ഡി.എഫ്.- 7,198, എൻ.ഡി.എ.- 1,623. തദ്ദേശത്തിൽ എൽ.ഡി.എഫിന് ഇവിടെ 1,916 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു. വോട്ടുനില: എൽ.ഡി.എഫ്.- 7,030, യു.ഡി.എഫ്.- 5,114, എൻ.ഡി.എ.- 3,544.
അമ്പലപ്പുഴ തെക്കിൽ 2,780
അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്തിൽ യു.ഡി.എഫ്. ഭൂരിപക്ഷം 2,780 ആണ്. വോട്ടുനില: യു.ഡി.എഫ്.- 7,373, എൽ.ഡി.എഫ്.- 4,593, എൻ.ഡി.എ.- 2,242. തദ്ദേശത്തിൽ 1,528 ആയിരുന്നു എൽ.ഡി.എഫ്. ഭൂരിപക്ഷം. വോട്ടുനില: എൽ.ഡി.എഫ്.- 5,660, യു.ഡി.എഫ്.- 4,132, എൻ.ഡി.എ.- 3,772.
പുറക്കാട് 3,360
പുറക്കാട് ഗ്രാമപ്പഞ്ചായത്തിൽ യു.ഡി.എഫിന് 3,360 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്. വോട്ടുനില: യു.ഡി.എഫ്.- 9,016, എൽ.ഡി.എഫ്.- 5,656, എൻ.ഡി.എ.- 3,058. തദ്ദേശത്തിൽ യു.ഡി.എഫിന് 500 വോട്ടുകളുടെ മേൽക്കൈയുണ്ടായിരുന്നു. വോട്ടുനില: യു.ഡി.എഫ്.- 6,452, എൽ.ഡി.എഫ്.- 5,952, എൻ.ഡി.എ.- 4,881.
Content Highlights: G. Sudhakaran secured a landslide victory with a margin of 27,935 votes., LDF lost significant ground in traditional strongholds including Punnapra-Vayalar., Data analysis shows a major shift in voter preference compared to local body election trends., Detailed ward-wise breakdown of voting margins across Ambalappuzha municipalities and panchayats.