'ട്രോളി നിറയെ പണമുണ്ടായിരുന്നെങ്കില്‍'; ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

രാഹുൽ മാങ്കൂട്ടത്തിൽ | ഫോട്ടോ: അരുൺ.എം\ മാതൃഭൂമി
രാഹുൽ മാങ്കൂട്ടത്തിൽ | ഫോട്ടോ: അരുൺ.എം\ മാതൃഭൂമി

പാലക്കാട്: ഹോട്ടലിൽ കോൺ​ഗ്രസ് വനിതാ നേതാക്കളുടെ മുറി പരിശോധിച്ച പോലീസ് നടപടിക്കെതിരെ വീണ്ടും വിമർശനവുമായി കോൺ​ഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പോലീസ് റെയ്ഡിന്റെ സമയത്ത് എല്ലാവരും മുറി തുറന്നുകൊടുത്തു. ഭർത്താവിനൊപ്പം താമസിച്ചിരുന്നതിനാൽ വനിതാ നേതാവായ ബിന്ദു കൃഷ്ണയും മുറി തുറന്നുനൽകി. എന്നാൽ ഷാനിമോൾ ഉസ്മാൻ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്ന് രാഹുൽ പറഞ്ഞു. 

ഷനിമോളുടെ മുറിയിലേക്ക് രാത്രി പന്ത്രണ്ടരയാകുമ്പോൾ നാല് പുരുഷ പോലീസുകാർ ചെന്നു. മുറി പരിശോധിക്കണം എന്നുപറഞ്ഞപ്പോൾ വനിതാ പോലീസിന്റെ സാന്നിധ്യത്തിലേ പരിശോധിക്കാനാവൂ എന്നാണ് ഷാനിമോൾ പറഞ്ഞത്. അവർ ഒളിച്ചോടുകയായിരുന്നില്ല. പിന്നീട് വനിതാ പോലീസുകാർ വന്ന് നടത്തിയ പരിശോധനയിൽ ഒന്നുമില്ലെന്ന് കണ്ടെത്തുന്നു. ബി.ജെ.പിയുടെ വനിതാ നേതാക്കന്മാർ വനിതാ പോലീസില്ലാതെ പരിശോധിക്കാൻ പറ്റില്ലെന്ന് പറയുമ്പോൾ പോലീസിന് പരിശോധിക്കുകയും വേണ്ട, സി.പി.എമ്മിന് സമരവും ചെയ്യേണ്ട. 

ഇവിടെ ഏറ്റവും കുറവ് ഫ്ളെക്സുകൾ എന്റേതാണ്. ഒരു ട്രോളി നിറയെ പണമുണ്ടായിരുന്നെങ്കിൽ അതുപയോ​ഗിച്ച് ഹോർഡിങ്സ് അടിച്ചാൽ മതിയായിരുന്നല്ലോ എന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Content Highlights: Rahul Mamkootathil Criticises Police Raid on Women Leaders` Hotel Room in Palakkad