വയനാട്ടില്‍ പ്രചാരണം ആരംഭിച്ച് പ്രിയങ്ക; രണ്ടുദിവസം മണ്ഡലത്തില്‍ തുടരും

നീലഗിരി കോളേജിലെത്തിയ പ്രിയങ്ക ഗാന്ധി വിദ്യാർത്ഥികളെ കാണുന്നു| ഫോട്ടോ:PTI
നീലഗിരി കോളേജിലെത്തിയ പ്രിയങ്ക ഗാന്ധി വിദ്യാർത്ഥികളെ കാണുന്നു| ഫോട്ടോ:PTI

കല്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി പ്രിയങ്കാഗാന്ധിയുടെ പ്രചാരണത്തിനായി വയനാട്ടിലെത്തി. നീലഗിരി കോളേജില്‍ ഹെലികോപ്റ്ററിലെത്തിയ പ്രിയങ്ക മീനങ്ങാടിയില്‍ ആദ്യ പ്രചാരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു. മുമ്പ് പ്രചാരണ പരിപാടികള്‍ക്ക് വയനാട്ടിലെത്തിയപ്പോഴുള്ള അനുഭവങ്ങള്‍ പങ്കുവെച്ചാണ് പ്രിയങ്ക ജനങ്ങളോട് സംവദിച്ചത്.

വയനാട്ടിലെ യു.എഡി.സ്ഥാനാര്‍ത്ഥിയായി പ്രിയങ്കയെ പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യ യോഗമായിരുന്നു മീനങ്ങാടിയിലേത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ ദിവസം കണ്ട ത്രേസ്യയുടെ ഒപ്പമുള്ള നിമിഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് സംസാരിച്ച പ്രിയങ്ക, വയനാട്ടില്‍ താന്‍ എം.പിയായാല്‍ വരുത്താനാഗ്രഹിക്കുന്ന മാറ്റങ്ങളെ കുറിച്ചും പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ 9.30-ന് തിരുവമ്പാടി, ഈങ്ങാപ്പുഴ, 12.30-ന് ഏറനാട് തെരട്ടമ്മല്‍, മൂന്നിന് വണ്ടൂര്‍ മമ്പാട്, നാലരയ്ക്ക് നിലമ്പൂര്‍ ചുങ്കത്തറ എന്നിവിടങ്ങളിൽ നടക്കുന്ന യോഗങ്ങളില്‍ പ്രിയങ്ക സംസാരിക്കും. എ.ഐ.സി.സി. ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിവിധ യോഗങ്ങളില്‍ സംസാരിക്കും.

തിങ്കളാഴ്ട ഉച്ചയ്ക്ക് പനമരത്തും വൈകീട്ട് 4.30-ന് പൊഴുതനയിലും പ്രിയങ്ക പൊതുയോഗത്തില്‍ സംസാരിക്കുമെന്നാണ് കരുതുന്നത്.

Content Highlights: Priyanka Gandhi, UDF candidate for Wayanad Lok Sabha, arrived in Wayanad for her election campaign.