പ്രചാരണത്തിനിടെ കണ്ടുമുട്ടി; ആശംസകള്‍ നേര്‍ന്ന് പ്രിയങ്ക ഗാന്ധിയും സത്യന്‍ മൊകേരിയും

വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരസ്പരം കണ്ടുമുട്ടിയപ്പോൾ | ഫോട്ടോ: മാതൃഭൂമി
വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരസ്പരം കണ്ടുമുട്ടിയപ്പോൾ | ഫോട്ടോ: മാതൃഭൂമി

നിലമ്പൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരസ്പരം കണ്ടുമുട്ടി വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയും. ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയില്‍വെച്ചാണ് ഇരു സ്ഥാനാർഥികളും സൗഹൃദം പങ്കിട്ടത്.

എരുമമുണ്ടയില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സത്യന്‍ മൊകേരി സംസാരിക്കുന്നതിനിടെയാണ് പ്രിയങ്ക ഗാന്ധി ആ വഴിയെത്തിയത്. അകമ്പാടത്തെ കോര്‍ണര്‍ യോഗത്തിന് ശേഷം പോത്തുകല്ലിലേക്ക് പോകുന്നതിനിടെ എരുമമുണ്ടയില്‍ വെച്ച് സത്യന്‍ മൊകേരിയെ കണ്ട പ്രിയങ്ക ഗാന്ധി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. വേദിയില്‍ സത്യന്‍ മൊകേരിയുടെ അടുത്തെത്തി അവര്‍ സൗഹൃദം പങ്കിട്ടു. പരസ്പരം ആശംസകള്‍ നേര്‍ന്നാണ് ഇരുവരും പിരിഞ്ഞത്.

Content Highlights: Priyanka Gandhi, Satyan Mokeri Meet During wayanad Election Campaign