താമസിക്കാത്ത സ്ഥലത്ത് എന്തിനാണ് വസ്ത്രവുംകൊണ്ട് വന്നത്; രാഹുലിനെതിരേ എം.വി ഗോവിന്ദന്‍

എം.വി. ഗോവിന്ദൻ, രാഹുൽ മാങ്കൂട്ടത്തിൽ | ഫോട്ടോ: മാതൃഭൂമി
എം.വി. ഗോവിന്ദൻ, രാഹുൽ മാങ്കൂട്ടത്തിൽ | ഫോട്ടോ: മാതൃഭൂമി

പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ കള്ളപ്പണമൊഴുകിയെന്നത് യാഥാര്‍ഥ്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. താമസിക്കാത്ത സ്ഥലത്ത് എന്തിനാണ് വസ്ത്രവും കൊണ്ടുവന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കവെ ചോദിച്ചു.

രാഹുല്‍പറയുന്നതൊക്കെ കള്ളമാണെന്ന് വ്യക്തമായിട്ടുണ്ട്. ഈ ബാഗ് കൊണ്ടുവന്നതുതന്നെ ഒരു കേസിലെ പ്രതിയാണ്. ഇതിലപ്പുറം എന്താണുള്ളതെന്നും ഗോവിന്ദന്‍ ചോദിച്ചു. 

ഒരു തരത്തിലും കള്ളപ്പണം പിടിക്കാന്‍ അനുവദിക്കില്ല എന്ന നിലപാടാണ് കോണ്‍ഗ്രസിന്. പോലീസിന്റെ സ്വതന്ത്രമായ ജോലി തടസ്സപ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ്. വിവാദം ശുക്രദശയാണെന്ന് പറഞ്ഞ കെ.പി.സി.സി അധ്യക്ഷന്റെ വാക്കുകളില്‍നിന്ന് വ്യക്തമാകുന്നത് സംഭവം ലാഭമുണ്ടാക്കിത്തന്നു എന്നാണെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

Content Highlights: mv govindan on palakkad holtel raid