സസ്പെൻഡ് ചെയ്തതിനുപിന്നാലെ BJP വിട്ട് ആർ.കെ. സിങ്; വൻ വിജയത്തിനു പിന്നാലെ ബിഹാറിൽ നടപടി

ആര്‍.കെ.സിങ്‌
ആര്‍.കെ.സിങ്‌

പട്ന: ബിജെപിയിൽനിന്ന് സസ്പെൻഡ് ചെയ്തതിനു പിന്നാലെ പാർട്ടിവിട്ട് മുൻ കേന്ദ്രമന്ത്രി ആർ.കെ. സിങ്. ബിഹാർ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി എന്ന് ചൂണ്ടിക്കാട്ടി ആർ.കെ. സിങ്ങിനെ ബിജെപിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

ബിജെപി എംഎൽസി അശോക് അഗർവാളിനേയും കത്തിഹാർ മേയർ ഉഷ അഗർവാളിനേയും വിമത നീക്കത്തിന്റെ പേരിൽ ബിജെപിയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ബിഹാറിലെ അറയിൽ നിന്നുള്ള മുൻ എംപിയാണ് ആർ.കെ. സിങ്. 2024ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു പിന്നാലെ അദ്ദേഹം തുടർച്ചയായി പാർട്ടി നേതൃത്വത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ബിഹാറിലെ സൗരോര്‍ജ്ജ പദ്ധതി അദാനിക്ക് കൈമാറിയത് 62,000 കോടി രൂപയുടെ അഴിമതിണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

Content Highlights: R.K. Singh Resigns from BJP After Suspension: Bihar Politics in Turmoil