ലീഡില്‍ ഡബിള്‍ സെഞ്ചുറി തികച്ച് എന്‍ഡിഎ; മഹാസഖ്യം മഹാകഷ്ടത്തില്‍

ബിഹാറിലെ വിജയമാഘോഷിക്കുന്ന ജെഡിയു പ്രവര്‍ത്തകര്‍ |ഫോട്ടോ:PTI
ബിഹാറിലെ വിജയമാഘോഷിക്കുന്ന ജെഡിയു പ്രവര്‍ത്തകര്‍ |ഫോട്ടോ:PTI

പട്ന: ബിഹാറിലെ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കെ സംസ്ഥാനത്തെങ്ങും എന്‍ഡിഎ തേരോട്ടമെന്ന് വ്യക്തം. പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കുന്ന മുന്നേറ്റമാണ് ബിഹാറില്‍ എന്‍ഡിഎയ്ക്കെന്ന് വ്യക്തമാക്കുന്ന ഫലങ്ങളാണ് പുറത്തുവരുന്നത്.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒടുവില്‍ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങള്‍ പ്രകാരം ലീഡ് നിലയില്‍ എന്‍ഡിഎ സഖ്യം 200 സീറ്റുകള്‍ കടന്നു. ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാ സഖ്യം അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്.

[object Object]

സംസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ സ്ഥാനം തന്നെ ചോദ്യചിഹ്നമാകുന്ന തലത്തിലുള്ള വിജയമാണ് എന്‍ഡിഎയ്ക്ക് ജനം സമ്മാനിച്ചിരിക്കുന്നത്. മഹാസഖ്യത്തിന് 36 സീറ്റുകളില്‍ മാത്രമാണ് നിലവില്‍ ലീഡുള്ളത്. ഇതില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം നാലിലൊതുങ്ങിയെന്നതും സഖ്യത്തെ നയിക്കുന്ന ആര്‍ജെഡി തകര്‍ന്നടിയുന്നതുമാണ് വോട്ടെണ്ണല്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കാണുന്നത്.

തൊഴിലില്ലായ്മയും പിന്നാക്കാവാസ്ഥയും സജീവ ചര്‍ച്ചയാക്കി യുവതയുടെ നേതാവായി തേജസ്വിയെ മുന്‍നിര്‍ത്തി ഭരണം പിടിക്കാമെന്ന ഇന്ത്യാസഖ്യത്തിന്റെ മോഹങ്ങളാണ് തകര്‍ന്നടിഞ്ഞത്.

Content Highlights: Bihar election results are in! NDA secures a massive victory, crossing 200 seats.