'മോദി...മോദി...'; പ്രധാനമന്ത്രി ഡൽഹിയിലെ ബി.ജെ.പി. ആസ്ഥാനത്ത്, വന്‍ ആഘോഷം | വീഡിയോ

പ്രധാനമന്ത്രി നരേന്ദ്രമോദി ബി.ജെ.പി. ആസ്ഥാനത്ത് എത്തിയപ്പോള്‍ | Photo: AFP
പ്രധാനമന്ത്രി നരേന്ദ്രമോദി ബി.ജെ.പി. ആസ്ഥാനത്ത് എത്തിയപ്പോള്‍ | Photo: AFP

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം വന്‍ ആഘോഷമാക്കിമാറ്റി ബി.ജെ.പി. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്താണ് ആഘോഷപരിപാടികള്‍ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ട്ടി ആസ്ഥാനത്തെ ആഘോഷത്തില്‍ പങ്കെടുക്കാനെത്തി. 

ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ നരേന്ദ്രമോദിയെ സ്വീകരിച്ചു. വന്‍ കരഘോഷത്തോടെയും മുദ്രാവാക്യം വിളികളോടെയുമാണ് പ്രവര്‍ത്തകര്‍ മോദിയെ സ്വാഗതംചെയ്തത്. 'മോദി...മോദി... നരേന്ദ്രമോദി സിന്ദാബാദ്' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ സദസ്സില്‍നിന്നുയര്‍ന്നു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവര്‍ത്തകരെ അഭിവാദ്യംചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റുനേതാക്കളും ആഘോഷചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. 

തിരഞ്ഞെടുപ്പില്‍ വൻ വിജയമാണ് ബിജെപി നേടിയത്. 48 സീറ്റുകള്‍ നേടി 27 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബി.ജെ.പി. അധികാരത്തില്‍ തിരിച്ചെത്തുന്നത്. കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ ആംആദ്മി പാര്‍ട്ടിക്ക് 22 സീറ്റുകളില്‍ മാത്രമേ വിജയിക്കാന്‍ സാധിച്ചുള്ളൂ.

Content Highlights: pm narendra modi arrives bjp head quarters for election victory