തിരഞ്ഞെടുപ്പ് ഫലംവരുമ്പോൾ ‘ഇന്ത്യ’ സഖ്യം തൂത്തെറിയപ്പെടും -നരേന്ദ്രമോദി

നരേന്ദ്രമോദി | Photo:ANI
നരേന്ദ്രമോദി | Photo:ANI

ഹൈദരാബാദ്: നിയമസഭാ വോട്ടെടുപ്പുനടന്ന ഛത്തീസ്ഗഢും മധ്യപ്രദേശും രാജസ്ഥാനും ‘ഇന്ത്യ’ സഖ്യത്തെ തൂത്തെറിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാനയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫലം കാത്തിരിക്കുന്ന ഈ മൂന്ന് സംസ്ഥാനങ്ങളിലും ഇന്ത്യ സഖ്യത്തിന്റെ പൊടിപോലും കാണില്ല. കെ.സി.ആറിനെപ്പോലൊരു ഒരു മുഖ്യമന്ത്രിയെ വീണ്ടും തിരഞ്ഞെടുക്കണോയെന്ന് തെലങ്കാനയിലെ ജനങ്ങൾ തീരുമാനിക്കണമെന്നും മോദി പറഞ്ഞു.

Content Highlights: When the election results come, the 'India' alliance will be swept away says Narendra Modi