തെലങ്കാനയെ ബി.ആർ.എസ്. മുക്തമാക്കും -മോദി

ഹൈദരാബാദ്: തെലങ്കാനയെ ബി.ആർ.എസിന്റെ പിടിയിൽനിന്ന് മോചിപ്പിക്കുമെന്നും അഴിമതിക്കാരായ നേതാക്കളെ തുറുങ്കിലടയ്ക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മഹബൂബാബാദിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെലങ്കാനയെ ബി.ആർ.എസ്. മുക്തമാക്കുക ബി.ജെ.പി.യുടെ കർത്തവ്യമാണ്. അഴിമതിയിൽ പങ്കാളിയായ കെ.സി.ആർ. അടക്കമുള്ളവരെ തുറുങ്കിലാക്കും. സംസ്ഥാനത്തെ പാവപ്പെട്ടവരെയും യുവാക്കളെയും വഞ്ചിച്ചവരെ വെറുതേവിടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെതിരേയും രൂക്ഷവിമർശനമുയർത്തിയ മോദി തെലങ്കാനയെ നശിപ്പിച്ചതിൽ കോൺഗ്രസിനും ബി.ആർ.എസിനും തുല്യപങ്കാണെന്നും പറഞ്ഞു. ഒരു ‘രോഗ’ത്തെ ഇല്ലാതാക്കി മറ്റൊരു ‘രോഗ’ത്തെ സ്വീകരിക്കാൻ ഇനി ജനങ്ങൾ തയ്യാറാകില്ല. അതിനാൽ, ബി.ജെ.പി.യെ അധികാരത്തിലെത്തിക്കാൻ തെലങ്കാനക്കാർ തീരുമാനിച്ചുകഴിഞ്ഞെന്നും മോദി പറഞ്ഞു.
Content Highlights: narendra modi against brs at telangana