കെ.സി.ആർ. സഹസ്രകോടികൾ തട്ടിയ അഴിമതിക്കാരൻ -അമിത് ഷാ

ഹൈദരാബാദ്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ആർ.എസ്. നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവുവിനെതിരേ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കെ.സി.ആർ. പതിനായിരക്കണക്കിനു കോടിരൂപയുടെ അഴിമതി നടത്തിയ ആളാണെന്നും ബി.ജെ.പി. അധികാരത്തിലെത്തിയാൽ അഴിമതിക്കാരെ തുറുങ്കിലടയ്ക്കുമെന്നും ഷാ പറഞ്ഞു.
“കെ.സി.ആർ. നിങ്ങൾക്കിനി സുഖമായി ഉറങ്ങാനാകില്ല. ബി.ജെ.പി. അധികാരത്തിലെത്തിയാൽ അഴിമതിയാരോപണങ്ങളിൽ അന്വേഷണം നടത്തും” -അമിത് ഷാ പറഞ്ഞു.
തെലങ്കാനയിൽ മുസ്‌ലിങ്ങൾക്കുള്ള നാലുശതമാനം സംവരണം നിർത്തി പിന്നാക്കസമുദായങ്ങൾക്കു നൽകുമെന്നും അയോധ്യയിലേക്ക് സൗജന്യയാത്ര അനുവദിക്കുമെന്നും കഴിഞ്ഞദിവസം അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. 30-നാണ് വോട്ടെടുപ്പ്.
Content Highlights: K.C.R. is corrupt man who stole thousands of crores, Amit Shah