ഹെെദരാബാദിനെ ന്യൂയോർക്കുമായി താരതമ്യം ചെയ്യുന്നു, മാറ്റം BRS ഭരണത്തിന് കീഴിൽ- കെ.ടി. രാമറാവു

കെ.ടി. രാമറാവു | Photo:PTI
കെ.ടി. രാമറാവു | Photo:PTI

ഹെെദരാബാദ്: ന്യൂയോർക്ക് പോലുള്ള നഗരങ്ങളുമായി താരതമ്യപ്പെടുത്തുന്ന രീതിയിലുള്ള മാറ്റത്തിന് ഹെെദരാബാദ് വിധേയമായതായി ബിആർഎസ് വർക്കിങ് പ്രസിഡന്റ് കെ.ടി. രാമറാവു. കഴിഞ്ഞ ഒമ്പതര വർഷത്തെ കെ.സി.ആറിന്റെ ഭരണത്തിന് കീഴിലാണ് ​ന​ഗരം ഇത്തരമൊരു മാറ്റത്തിന് സാക്ഷിയായതെന്നും അദ്ദേഹം പറഞ്ഞു. 

വെെദ്യുതി വിതരണം വല്ലപ്പോഴും മാത്രമുണ്ടായിരുന്ന ഒരു കാലം ന​ഗരത്തിലുണ്ടായിരുന്നു. 14 ദിവസത്തിലൊരിക്കൽ മാത്രമായിരുന്നു അക്കാലത്ത് ഇവിടെ കുടിവെള്ള വിതരണമുണ്ടായിരുന്നത്. എന്നാൽ, ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി മാറാനുള്ള ചുവടുവെപ്പിലാണ് ന​ഗരം. ബി.ആർ.എസ് അധികാരത്തിലേറിയതിന് ശേഷം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാർ ശ്രദ്ധകേന്ദ്രീകരിക്കുന്നു.

രജനികാന്തും സണ്ണി ഡിയോളും പോലുള്ള സൂപ്പർ താരങ്ങൾ ഹൈദരാബാദിനെ ന്യൂയോർക്കിനോട് താരതമ്യപ്പെടുത്തി. എന്നാൽ, കോൺ​ഗ്രസും ബി.ജെ.പിയും ഇക്കാര്യത്തിൽ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും കെ.ടി. രാമറാവു കൂട്ടിച്ചേർത്തു.

Content Highlights: Hyderabad Being Compared to NYC, Thanks to BRS Govt, KTR