രാജസ്ഥാനിൽ ആറ് പോലീസുകാർ വാഹനാപകടത്തിൽ മരിച്ചു; അപകടം മോദിയുടെ റാലിക്ക് സുരക്ഷയൊരുക്കാൻ പോകവേ

ജയ്‌പുർ: രാജസ്ഥാനിലെ ചുരുജില്ലയിൽ പോലീസ് വാഹനം നിർത്തിയിട്ട ട്രക്കിലിടിച്ച് ആറ് പോലീസുകാർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഝുൻഝുനുവിലെ തിരഞ്ഞെടുപ്പുറാലിക്ക് സുരക്ഷയൊരുക്കാൻ പോവുകയായിരുന്ന പോലീസുകാരാണ് അപകടത്തിൽപ്പെട്ടത്.
ദേശീയപാത 58-ൽ സുജൻഗഢ് സദർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. ഏഴ് പോലീസുകാരാണ് വാഹനത്തിലുണ്ടായിരുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്തും ഡി.ജി.പി. ഉമേഷ് മിശ്രയും അനുശോചിച്ചു.
Content Highlights: Six cops en route to duty at PM Modis rally killed in accident in Rajasthans Churu