എല്ലാം മോദിയുടെ കൈകളിൽ, അദ്ദേഹം ജനങ്ങളെ അടിമകളാക്കി -ഖാർഗെ

മല്ലികാർജുൻ ഖാർഗെ | PHOTO: ANI
മല്ലികാർജുൻ ഖാർഗെ | PHOTO: ANI

ന്യൂ‍ഡൽഹി: രാജ്യത്തെ ജനങ്ങളെ അടിമകളാക്കി നിർത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രധാനമന്ത്രിയും ഈ പ്രദേശത്ത് പര്യടനം നടത്തുന്നുണ്ടാകാം. എന്നാൽ, നമ്മൾ എവിടെ പോകാൻ ഉദ്ദേശിക്കുന്നുവോ അവിടെ വിമാനം പറത്താൻ അനുമതി ലഭിക്കില്ല. ഇതിനർഥം എല്ലാം അദ്ദേഹത്തിന്റെ കൈകളിലാണെന്നാണ്. -ഖാർഗെ പറഞ്ഞു.

Content Highlights: mallikarjun kharge speech rajasthan election