രാജസ്ഥാനില്‍ ബി.ജെ.പിയ്ക്ക് വിജയസാധ്യത പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് | Photo - ANI, PTI
രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് | Photo - ANI, PTI

ജയ്പുര്‍: കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ കടുത്ത പോരാട്ടം നടക്കുന്ന രാജസ്ഥാനില്‍, ബി.ജെ.പി. അധികാരം പിടിക്കുമെന്ന സൂചന നല്‍കി എക്‌സിറ്റ് പോള്‍ഫലങ്ങള്‍. 200 നിയമസഭാ മണ്ഡലങ്ങളുള്ള രാജസ്ഥാനില്‍ 101 സീറ്റില്‍ വിജയിക്കുന്നവര്‍ക്ക് അധികാരത്തിലേറാം. ജന്‍ കീ ബാത്, ടൈംസ് നൗ-ഇടിജി, പി-എം.എ.ആര്‍.ക്യു എന്നിവയാണ് ബി.ജെ.പിയ്ക്ക് മേല്‍ക്കൈ ലഭിക്കുമെന്ന് പ്രവചിച്ചിട്ടുള്ളത്.  എന്നാല്‍ ഇന്ത്യ-ടുഡേ ആക്‌സിസ് മൈ ഇന്ത്യ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നുണ്ട്.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ:

ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ 

ബിജെപി: 80-100
കോണ്‍ഗ്രസ്: 86-106
മറ്റുള്ളവര്‍: 9-18

എബിസി ന്യൂസ് സി വോട്ടര്‍

ബിജെപി: 94-114
കോണ്‍ഗ്രസ്: 71-91
മറ്റുള്ളവര്‍: 9-19

ദൈനിക് ഭാസ്‌കര്‍

ബിജെപി: 98-105
കോണ്‍ഗ്രസ്: 85-95
മറ്റുള്ളവര്‍: 10-15

ഇന്ത്യ ടിവി-സിഎന്‍എക്‌സ്

ബിജെപി: 80-90
കോണ്‍ഗ്രസ്: 94-104
മറ്റുള്ളവര്‍: 14-18

ജന്‍ കീ ബാത്

ബിജെപി: 100-122
കോണ്‍ഗ്രസ്: 62-85
മറ്റുള്ളവര്‍: 14-15

ടൈംസ് നൗ-ഇടിജി

ബിജെപി: 108-128
കോണ്‍ഗ്രസ്: 56-72
മറ്റുള്ളവര്‍: 13-21

പി-എം.എ.ആര്‍.ക്യു

ബിജെപി: 105-125
കോണ്‍ഗ്രസ്: 69-71
മറ്റുള്ളവര്‍: 5-15

നവംബര്‍ 25-ന് ഒറ്റ ഘട്ടമായാണ് രാജസ്ഥാന്‍ പോളിങ് ബൂത്തിലെത്തിയത്. കഴിഞ്ഞ മുപ്പതുവര്‍ഷമായി ഒരു പാര്‍ട്ടിയും തുടര്‍ഭരണം നല്‍കിയ ചരിത്രമല്ല രാജസ്ഥാന്റേത്. 

Content Highlights: bjp likely win rajastan hints exit poll results