രാജസ്ഥാനില്‍ 33 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; ഗഹ്‌ലോതും പൈലറ്റും പട്ടികയില്‍

ന്യൂഡല്‍ഹി: രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. ആകെ 33 പേരാണ് ആദ്യപട്ടികയില്‍ ഇടംപിടിച്ചത്. മുഖ്യമന്ത്രി അശോക് ഗഹ്‌ലോതും സച്ചിന്‍ പൈലറ്റും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി അശോക് ഗഹ്‌ലോത് സര്‍ദാര്‍പുര മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. സച്ചിന്‍ പൈലറ്റ് ടോങ്ക് മണ്ഡലത്തിലും മത്സരിക്കും. സ്ഥാനാർഥികളുടെ പേരുകൾ ചർച്ച ചെയ്യാൻ കോൺഗ്രസ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്നതിന് പിന്നാലെയാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിനായുള്ള തന്ത്രങ്ങളും പാർട്ടി നേതാക്കൾ ചർച്ച ചെയ്തു.
രാജസ്ഥാൻ അസംബ്ലി സ്പീക്കർ സി പി ജോഷി നാഥ്ദ്വാര നിയമസഭാ മണ്ഡലത്തിൽ മത്സരിക്കും. രാജസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതസ്ര ലച്ച്മംഗഢിൽ നിന്നും ജനവിധി തേടും.
അശോക് ഗഹ്‌ലോതും സച്ചിൻ പെെലറ്റും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ രാജസ്ഥാൻ കോണ്‍ഗ്രസിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. തുടർന്ന്, കേന്ദ്രനേതാക്കളുടെ ഇടപെടലോടെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയായിരുന്നു.
Content Highlights: Ashok Gehlot, Sachin Pilot In Congress' 1st Rajasthan List