ബാഘേൽ ഹവാലപ്പണം കൈപ്പറ്റിയെന്ന് BJP, മഹാദേവൻ്റെ പേര് പോലും വെറുതെ വിട്ടില്ലെന്ന് മോദി; കോഴ കത്തുന്നു

#സ്വന്തം ലേഖകൻ
ഭൂപേഷ് ബാഘേൽ, നരേന്ദ്രമോദി | Photo: PTI, ANI
ഭൂപേഷ് ബാഘേൽ, നരേന്ദ്രമോദി | Photo: PTI, ANI

ന്യൂഡല്‍ഹി: ഒന്നാംഘട്ട വോട്ടെടുപ്പിന് രണ്ടുദിവസം മാത്രം ശേഷിക്കേ, ഛത്തീസ്ഗഢില്‍ വാതുവെപ്പ് ആപ്പ് കോഴയാരോപണത്തെച്ചൊല്ലി കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മില്‍ രാഷ്ട്രീയപ്പോര്.
മഹാദേവ് ബെറ്റിങ് ആപ്പില്‍നിന്ന് മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍ 508 കോടി രൂപ കൈപ്പറ്റിയെന്ന ഇ.ഡി. വെളിപ്പെടുത്തലിനുപിന്നാലെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. കോണ്‍ഗ്രസിനെയും മുഖ്യമന്ത്രിയെയും അധിക്ഷേപിക്കാനുള്ള ബി.ജെ.പി.യുടെ വഴിവിട്ട നീക്കങ്ങള്‍ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

അനധികൃത വാതുവെപ്പ് കമ്പനിക്കാരില്‍നിന്ന് തിരഞ്ഞെടുപ്പുപ്രചാരണത്തിന് കോണ്‍ഗ്രസ് ഹവാലപ്പണം കൈപ്പറ്റിയെന്നും രാജ്യത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ ഇങ്ങനെയൊന്നുണ്ടായിട്ടില്ലെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പ്രചാരണത്തിന് വാതുവെപ്പ് പണം ഉപയോഗിച്ചത് തെളിയിക്കുന്ന പ്രസ്താവനകളും ശബ്ദസന്ദേശങ്ങളുമുണ്ടെന്നും അവര്‍ ആരോപിച്ചു.

എന്നാല്‍, പരാജയം ഉറപ്പായതോടെ ഛത്തീസ്ഗഢിലും രാജസ്ഥാനിലും ബി.ജെ.പി. അവസാനത്തെ ആയുധം പുറത്തെടുക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാല്‍, ജയറാം രമേശ്, ഡോ. അഭിഷേക് മനു സിംഘ്‌വി എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ''മഹാദേവ് ആപ്പിന്റെ അനധികൃത ഇടപാടുകള്‍ക്കെതിരേ ആദ്യം നടപടിയെടുത്തത് ഛത്തീസ്ഗഢ് സര്‍ക്കാരാണ്. ഇതിനകം എഴുപതിലധികം കേസുകളെടുത്തു. ദുബായ് ആസ്ഥാനമായുള്ള ആപ്പിനെതിരേ നടപടിയെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. എന്തുകൊണ്ട് അവരത് ചെയ്യുന്നില്ല. ബഘേലിന്റെ പ്രതിച്ഛായയെ ഇടിച്ചുതാഴ്ത്താനുള്ള ബോധപൂര്‍വ നീക്കമാണിത്. സ്വന്തംകാലിനടിയിലെ മണ്ണ് ചോരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍ അവസാന ആയുധമായ ഇ.ഡി.യെ ഇറക്കിക്കളിക്കുകയാണ്. അറസ്റ്റിലായ ഒരാളുടെ മൊഴി രേഖപ്പെടുത്തി മുഖ്യമന്ത്രിക്കെതിരേ പ്രചരിപ്പിക്കുകയാണ്. മുഖ്യമന്ത്രിയുടെ പേരുപറയാന്‍ നിര്‍ബന്ധിച്ചതായി ഇയാള്‍ തുറന്നകോടതിയില്‍ സമ്മതിച്ചിട്ടുണ്ട്'' -നേതാക്കള്‍ പറഞ്ഞു.

ആപ് ഉടമകളെ എന്തുകൊണ്ട് അറസ്റ്റുചെയ്യുന്നില്ല-ബഘേല്‍

മഹാദേവ് ബെറ്റിങ് ആപ്പിന്റെ പേരില്‍ തനിക്കുനേരെ ആരോപണമുന്നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് അതിനെ നിരോധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍ ചോദിച്ചു.എന്തുകൊണ്ടാണ് ആപ്പിന്റെ ഉടമകളെ അറസ്റ്റുചെയ്യാത്തതും ഒരു നടപടിയും സ്വീകരിക്കാത്തതും? തനിക്കെതിരേ ഇ.ഡി. പുറത്തുവിട്ട പ്രസ്താവന ഛത്തീസ്ഗഢില്‍ ബി.ജെ.പി.യുടെ രണ്ടാംപ്രകടനപത്രികയാണെന്നും ബഘേല്‍ ആരോപിച്ചു.

മഹാദേവൻ്റെ പേര് പോലും വെറുതെ വിടുന്നില്ല- മോദി

ഛത്തീസ്ഗഢിനെ കൊള്ളയടി ക്കുന്നവര്‍ മഹാദേവന്റെ പേരുപോലും വെറുതേവിടുന്നില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി. മഹാദേവ് ബെറ്റിങ് ആപ്പ് കമ്പനിയില്‍ നിന്ന് മുഖ്യമ ന്ത്രി ഭൂപേഷ് ബഘല്‍ കോടികള്‍ കൈപ്പറ്റിയെന്ന ഇ.ഡി. ആരോപണ തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം സംസ്ഥാനത്തെ ദരിദ്രരുടെയും ചെറുപ്പക്കാരുടെയും പണ മാണ് കൊള്ളയടിച്ചത്. കോണ്‍ഗ്ര സ് നേതാക്കളുടെ വീടുകള്‍ ഈ പണത്താല്‍ നിറച്ചിരിക്കുകയാണ്. ബി.ജെ.പി. അധികാരത്തിലെത്തി യാല്‍ ഇത്തരം കൊള്ളക്കാര്‍ക്കെതി രേ ശക്തമായ നടപടിയെടുക്കുയെന്നും ദുര്‍ഗില്‍നടന്ന തിരഞ്ഞെടുപ്പു റാലിയില്‍ മോദി പറഞ്ഞു

Content Highlights: pm modi and bjp attacks bupesh baghel over mahadev betting app scam