ജാതിസെന്‍സസ്‌ ഏശിയില്ല ഗോത്രവിഭാഗവും കോണ്‍ഗ്രസിനെ കൈവിട്ടു; ഛത്തീസ്ഗഢ് തിരിച്ചുപിടിച്ച് BJP

ഭൂപേഷ് ബാഘേൽ, നരേന്ദ്രമോദി, രാഹുൽ ഗാന്ധി | Photo: ANI, PTI
ഭൂപേഷ് ബാഘേൽ, നരേന്ദ്രമോദി, രാഹുൽ ഗാന്ധി | Photo: ANI, PTI

സംസ്ഥാനത്തുടനീളം അലയടിച്ച ഭരണവിരുദ്ധവികാരം, തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഉയര്‍ന്നുവന്ന ബെറ്റിങ് ആപ്പ് വിവാദം, ബി.ജെ.പി. തുടരെത്തുടരെ ആയുധമാക്കിയ പി.എസ്.സി., മദ്യ,ഘനന അഴിമതി ആരോപണങ്ങള്‍, ഇവയൊക്കെ തീര്‍ത്ത പ്രതിരോധത്തെ മറികടന്നും ഭരണത്തുടര്‍ച്ച ഉറപ്പാക്കുമെന്ന കോണ്‍ഗ്രസിന്റെ അമിതാത്മവിശ്വാസമാണ് ഛത്തീസ്ഗഢില്‍ തകര്‍ന്നുവീണത്. 'കാകാ അഭീ സിന്ദാ ഹേയ്' എന്നുപറയുന്ന ലാഘവത്തോടെ  കിട്ടിയ കസേര മുറുകെപിടിക്കാനാകുമെന്ന മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിന്റെ പ്രതീക്ഷയും വെള്ളത്തിലായി.

ഛത്തീസ്ഗഢില്‍ ഇക്കുറിയും കോണ്‍ഗ്രസിന്റെ ത്രിവര്‍ണം പാറുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം ഉറപ്പു പറഞ്ഞപ്പോള്‍ കഴിഞ്ഞ തവണ വേരടര്‍ന്ന താമര ഉയിര്‍ത്തെഴുന്നേറ്റ അട്ടിമറിക്കാണ് ഛത്തീസ്ഗഢ് സാക്ഷ്യം വഹിച്ചത്. തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായാകും ഇത്തരമൊരട്ടിമറിയുണ്ടാകുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം ഒരുപോലെ കോണ്‍ഗ്രസിന് അനുകൂലം. ഒരുപക്ഷേ കോണ്‍ഗ്രസ്സുകാര്‍ തന്നെ പകച്ചുപോയ പ്രവചനം. പക്ഷേ ഛത്തീസ്ഗഢിലെ കാറ്റ് ഗതിമാറി വീശി കോണ്‍ഗ്രസിനെ തകര്‍ക്കുന്ന കൊടുംങ്കാറ്റാകുമെന്നത് തികച്ചും അപ്രതീക്ഷിതം തന്നെയായിരുന്നു. 

Content Highlights: chhattisgarh, assembly election, election 2023, congress, bjp

Continue reading