ഛത്തീസ്ഗഢില്‍ അധികാരത്തുടര്‍ച്ചയെന്ന് പ്രവചനം: എല്ലാ എക്‌സിറ്റ്‌പോള്‍ ഫലങ്ങളും കോണ്‍ഗ്രസിന് അനുകൂലം

ഭൂപേഷ് ബാഘേല്‍ രാഹുല്‍ ഗാന്ധിക്കൊപ്പം |ഫോട്ടോ:ANI
ഭൂപേഷ് ബാഘേല്‍ രാഹുല്‍ ഗാന്ധിക്കൊപ്പം |ഫോട്ടോ:ANI

ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ ഭൂപേഷ് ബാഘേലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്ന് പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.

90 സീറ്റുകളുള്ള ഛത്തീസ്ഗഢില്‍ 46 സീറ്റുകളാണ് അധികാരം പിടിക്കാനായി വേണ്ടത്. എല്ലാ ഏജന്‍സികളും കോണ്‍ഗ്രസിന് അനുകൂലമായ ഫലമുണ്ടാകുമെന്നാണ് പ്രവചിച്ചിട്ടുള്ളത്.

2018-ല്‍ കോണ്‍ഗ്രസ് 68 സീറ്റുകള്‍ നേടിയാണ് അധികാരത്തിലേറിയത്. ബിജെപിക്ക് 15 സീറ്റുകള്‍ മാത്രമാണ് നേടാനായിരുന്നത്. ഇത്തവണ ബിജെപി നില മെച്ചപ്പെടുത്തുമെങ്കിലും അധികാരത്തില്‍ തിരിച്ചെത്താന്‍ സാധിക്കില്ലെന്നാണ് പ്രവചനങ്ങള്‍.

നവംബര്‍ ഏഴ്, 17 തീയതികളിലായിട്ടാണ് ഛത്തീസ്ഗഢില്‍ വോട്ടെടുപ്പ് നടന്നത്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.

വിവിധ ഏജന്‍സികളുടെ ഛത്തീസ്ഗഢിലെ പ്രവചനങ്ങള്‍ ഇങ്ങനെ

ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ

കോണ്‍ഗ്രസ്-40-50
ബിജെപി- 36-46
മറ്റുള്ളവര്‍-1-5


എബിപി ന്യൂസ്- സി വോട്ടര്‍

കോണ്‍ഗ്രസ്- 41-53
ബിജെപി- 36-48


ന്യൂസ്24- ചാണക്യ

കോണ്‍ഗ്രസ്- 57
ബിജെപി-33

ഇന്ത്യ ടിവി-സിഎന്‍എക്‌സ്

കോണ്‍ഗ്രസ് 46-56
ബിജെപി 30-40

ടൈംസ് നൗ- ഇ.ടി.ജി

കോണ്‍ഗ്രസ്- 34-36
ബിജെപി- 26-30
മറ്റുള്ളവര്‍- 2-4

റിപ്പബ്ലിക് ടിവി

കോണ്‍ഗ്രസ്- 44-52
ബിജെപി- 34-42

Content Highlights: Chhattisgarh Exit Poll Result