25 കൊല്ലത്തിനിടെ ആദ്യം, ബംഗാളിൽ തിരഞ്ഞെടുപ്പ് രണ്ടുഘട്ടമായി ചുരുക്കി കമ്മിഷൻ; കാരണം ഇതെന്ന് സിഇസി

#ന്യൂസ് ഡെസ്ക്
ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാർ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി | Photo: ANI, PTI
ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാർ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി | Photo: ANI, PTI

കൊൽക്കത്ത: പതിവിന് വിപരീതമായി വെറും രണ്ടുഘട്ടങ്ങളിലായി പശ്ചിമബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ ദേശീയ തിരഞ്ഞെടുപ്പു കമ്മിഷൻ. 25 കൊല്ലത്തിനിടെ ഇതാദ്യമായാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളായി ചുരുങ്ങുന്നത്.

ഏപ്രിൽ 23, 29 തീയതികളിലാണ് പശ്ചിമബംഗാളിൽ പോളിങ്. വോട്ടെണ്ണൽ മേയ് നാലിന് നടക്കും. മുൻപ് 2021-ൽ എട്ടുഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത്. 2016-ലും 2011-ലും ആറുഘട്ടവും 2006-ൽ അഞ്ചുഘട്ടവും ആയിരുന്നു.

തിരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടത്തുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന്- വിഷയത്തിൽ കമ്മിഷൻ കൂടിയാലോചനകളും ചർച്ചകളും നടത്തിയെന്നും പശ്ചിമബംഗാളിലെ ജനങ്ങൾക്ക് സൗകര്യപ്രദമാക്കാനായാണ് രണ്ട് ഘട്ടങ്ങളിലായി (തിരഞ്ഞെടുപ്പ്) നടത്താൻ തീരുമാനിച്ചത് എന്നുമായിരുന്നു മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ വാർത്താസമ്മേളനത്തിലെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.

Content Highlights: West Bengal assembly elections consolidated to two phases for the first time in 25 years., Polling dates confirmed for April 23 and 29, with counting on May 4., Chief Election Commissioner Gyanesh Kumar cites public convenience as the primary reason for the change., Significant reduction compared to the 8-phase election held in 2021.