യു.പി.യുടെ പിന്നാക്കാവസ്ഥ: കാരണം കോണ്‍ഗ്രസിതര സര്‍ക്കാരുകള്‍-രാഹുല്‍

അമേഠി (യു.പി.): ഉത്തര്‍പ്രദേശിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥയ്ത്ത് കാരണം കോണ്‍ഗ്രസിതര സര്‍ക്കാരുകളാണെന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും. അമേഠിയിലെ കാളിമൈതാനത്തുനടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
''ശതകോടീശ്വരന്മാര്‍ക്കുവേണ്ടി മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവര്‍ത്തിക്കുന്നത്. എസ്.പി., ബി.ജെ.പി. സര്‍ക്കാരുകളെ മാറിമാറി വിജയിപ്പിച്ചതുകൊണ്ടാണ് സംസ്ഥാനത്തെ യുവാക്കള്‍ക്ക് തൊഴിലിനായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവന്നത്'' -രാഹുല്‍ ആരോപിച്ചു.
വികസനത്തിന്റെ രാഷ്ട്രീയമാണോ മതത്തിന്റെയും ജാതിയുടെയും വ്യാജവലയില്‍ തങ്ങളെ കുടുക്കുന്ന രാഷ്ട്രീയമാണോ വേണ്ടതെന്ന് വോട്ടര്‍മാര്‍ തീരുമാനിക്കണമെന്ന് പ്രിയങ്ക പറഞ്ഞു.
Content Highlights: Uttar Pradesh Assembly Election 2022 Rahul Gandhi