എ.എ.പി ഇനി ദേശീയ ശക്തി; കെജ്രിവാള്‍ ഒരുനാള്‍ രാജ്യം ഭരിക്കും- രാഘവ് ഛദ്ദ

ന്യൂഡല്‍ഹി: പഞ്ചാബിലെ ഐതിഹാസിക വിജയത്തോടെ എ.എ.പി ദേശീയ പാര്‍ട്ടിയായി മാറിയിരിക്കുകയാണെന്ന് എ.എ.പി നേതാവ് രാഘവ് ഛദ്ദ. കോണ്‍ഗ്രസിന് പാകരം രാജ്യത്തെ മുഖ്യ പ്രതിപക്ഷമായി എ.എ.പി മാറാന്‍ ഏറെ നാള്‍ വേണ്ടെന്നും രാഘവ് ഛദ്ദ പറഞ്ഞു.
'എ.എ.പി ദേശീയ ശക്തിയായി മാറുകയാണ്. കോണ്‍ഗ്രസിനുള്ള സ്വാഭാവിക ബദലായി എ.എ.പി മാറും. എ.എ.പിയുടെ ചരിത്രത്തിലെ സുപ്രധാന ദിനമാണിന്ന്. ഇന്നു മുതല്‍ ഞങ്ങള്‍ കേവലം പ്രാദേശിക പാര്‍ട്ടിയല്ല. ദൈവം ഞങ്ങളെയും അരവിന്ദ് കെജ്രിവാളിനെയും അനുഗ്രഹിക്കട്ടെ. അദ്ദേഹം ഒരുനാള്‍ രാജ്യം ഭരിക്കും- രാഘവ് ഛദ്ദ പറഞ്ഞു.
2012ല്‍ മാത്രം സ്ഥാപിതമായ പാര്‍ട്ടിയാണ് എ.എ.പി. ബി.ജെ.പി രണ്ട് സംസ്ഥാനങ്ങളില്‍ ഭരണത്തിലെത്താന്‍ ഇതിലും കൂടുതല്‍ സമയമെടുത്തിരുന്നുവെന്നും രാഘവ് ഛദ്ദ ഓര്‍മ്മിപ്പിച്ചു.
പഞ്ചാബില്‍ ആഞ്ഞടിച്ച കോണ്‍ഗ്രസ് തരംഗത്തില്‍ കോണ്‍ഗ്രസിനെ നിലംപരിശാക്കുന്ന വിജയമാണ് എ.എ.പി നേടിയത്. കോണ്‍ഗ്രസ് മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നി പാര്‍ട്ടി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ധു, മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദല്‍ എന്നിവര്‍ നിലവില്‍ എ.എ.പി സ്ഥാനാര്‍ഥികളുടെ പിന്നിലാണ്.
പഞ്ചാബിലെ ജനങ്ങള്‍ കെജ്രിവാള്‍ ഭരണ മാതൃക കണ്ടിട്ടുണ്ട്, അവര്‍ അത് പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. അഞ്ച് പതിറ്റാണ്ടായി പഞ്ചാബിലെ ജനങ്ങളെ അവര്‍ക്ക് അവര്‍ അര്‍ഹിക്കുന്നവ പോലും നല്‍കാതിരുന്നവരും എക്കാലവും ഭരിക്കുമെന്ന് കരുതിയവരുമാണ് ഇപ്പോള്‍ പുറത്തായത്. ജനങ്ങള്‍ അവരെ ഒരു പാഠം പഠിപ്പിച്ചിരിക്കുകയാണ്- രാഘവ് ഛദ്ദ പറഞ്ഞു.
Content Highlights: Arvind Kejriwal Will Be PM, AAP National Force Now: AAP's Raghav Chadha