പിതാവിന്‍റെ തട്ടകത്തില്‍ ഉത്പലിന് അഭിമാന പോരാട്ടം

പനജി: ഉത്പല്‍ പരീഖറിന് അഭിമാന പോരാട്ടമാണ് ആണ് മനോഹര്‍ പരീക്കറിന്റെ തട്ടകമായ പനാജിയിലെ അങ്കം . ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ആയിരുന്നു ഉത്പല്‍ സ്വാതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത് .ബിജെപിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി ബാബുഷ് മൊന്‍സറേറ്റെക്കെതിരെയാണ് ഉത്പല്‍ കളത്തിലിറങ്ങിയിരിക്കുന്നതു .ക്രിമിനല്‍ പശ്ചാത്തലമുള്ള ഇദ്ദേഹത്തിനു പാര്‍ട്ടി ടിക്കറ്റ് നല്‍കരുതെന്നായിരുന്നു ഉത്പലിന്റെ ആവശ്യം .
പനാജിയിലെ പോര്‍ച്ചുഗീസ് തെരുവിലെല്ലാം വോട്ടു ചോദിച്ചെത്തുകയാണ് അദ്ദേഹം .ഏറെ സ്‌നേഹത്തോടെ വരവേല്‍ക്കുകയാണ് പനാജിയിലെ ഓരോ വീടും ഉത്പലിനെ . ചിലര്‍ വീടിനകത്തേക്ക് ക്ഷണിച്ചു കൊണ്ടുപോകുന്നു ചായ നല്‍കി സല്‍ക്കരിക്കുന്നു മുതിര്‍ന്ന വോട്ടര്‍മാര്‍ അച്ഛന്‍ മനോഹര്‍ പരീക്കറിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു .മോന്‍ വന്നു വോട്ടു ചോദിച്ചില്ലെങ്കിലും ഞങ്ങള്‍ വോട്ടു ചെയ്‌തേനെയെന്നു വാത്സല്യത്തോടെ പറയുന്നു ചിലര്‍ . പനാജിയിലെ മല എന്ന തെരുവില്‍ വെച്ചാണ് ഉല്‍പലിനൊപ്പം ചേര്‍ന്നത് .
ചരിത്രത്തില്‍ ഏറ്റവും വലിയ പോരാട്ടം ആണല്ലോ പനാജി നടക്കുന്നത് എത്രത്തോളം ആത്മവിശ്വാസത്തിലാണ് താങ്കള്‍?
നിങ്ങള്‍ കാണുന്നില്ല ജനങ്ങളുടെ സ്‌നേഹം അവരെന്നെ വിജയിപ്പിക്കുമെന്ന് ഉറപ്പു നല്‍കുകയാണ്. ഞാന്‍ അതുകൊണ്ടാണ് ആത്മവിശ്വാസത്തോടെ പ്രചാരണം നടത്തുന്നത് .
അച്ഛനോടുള്ള ഇവരുടെ സ്‌നേഹമെല്ലാം വോട്ടായി മാറും.
താങ്കളുടെ മത്സരം ആരോടാണ് ബിജെപി എന്ന പാര്‍ട്ടിയോടോ അതോ ബിജെപിയുടെ പനാജിയിലെ സ്ഥാനാര്‍ഥിയോടോ ?
ഇക്കാര്യം വ്യക്തമാക്കിയതാണ് എന്റെ മത്സരം ബിജെപിയോട് അല്ല . അവര്‍ നിര്‍ത്തിയ സ്ഥാനാര്‍ഥിയോടാണ് . ബിജെപി നല്ല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നെങ്കില്‍ ഞാനൊരിക്കലും മത്സരിക്കാനിറ ങ്ങില്ലായിരുന്നു . അവര്‍ക്കു ഇപ്പോഴുള്ള സ്ഥാനാര്‍ത്ഥിയെ ഒഴിവാക്കാന്‍ ആയില്ല
ബിജെപിയുമായി പ്രശ്‌നങ്ങള്‍ ഇല്ലാത്ത സ്ഥിതിക്ക് പനാജി വിജയിക്കുകയാണെങ്കില്‍ ബിജെപിയുമായി കൈ കൊടുക്കുമോ ?
ഇല്ല ഞാന്‍ അതിനു ഒരുക്കമല്ല .ബിജെപിയുടെ സ്ഥാനാര്‍ത്ഥി അപ്പോഴും പാര്‍ട്ടിയില്‍ തന്നെ തുടരുന്നുണ്ടാവില്ലേ . അതുകൊണ്ട് എനിക്ക് ആവില്ല.
Content Highlights: