'ഗോവയില്‍ സത്യം ചെയ്യിച്ചത് സ്ഥാനാര്‍ഥികള്‍ പറഞ്ഞിട്ട്; 2017 ല്‍ ഞങ്ങള്‍ അല്‍പം വൈകി'

ഗോവയിലെ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗംബര്‍ കാമത്തുമായി മാതൃഭൂമി ന്യൂസ് പ്രതിനിധി നടത്തിയ അഭിമുഖം. മഡ്ഗാവ് മണ്ഡലത്തില്‍ നിന്നാണ് ദിഗംബര്‍ ജനവിധി തേടുന്നത്
കോണ്‍ഗ്രസ് പ്രതീക്ഷയോടെ മുന്നോട്ടു പോവുകയാണ്. എല്ലാ മണ്ഡലങ്ങളിലും പ്രചാരണം ശക്തമാണ് വീടുകള്‍തോറും കയറി വോട്ട് അഭ്യര്‍ത്ഥിക്കുകയാണ് .ബിജെപി യില്‍ നിന്നു ആളുകള്‍ പടിയിറങ്ങുന്നത് നല്ല സൂചനയാണ് .ഞങ്ങള്‍ ഗോവ തിരിച്ചു പിടിക്കും
2017 ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിട്ടും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാതിരുന്ന നിങ്ങള്‍ക്ക് ഇനിയും എന്തിന് ഗോവക്കാര്‍ വോട്ട് ചെയ്യണം?
അന്ന് ഞങ്ങള്‍ അല്പം വൈകിപ്പോയി ശരിയാണ് .ഞങ്ങള്‍ അതിന് ഗോവയിലെ വോട്ടര്‍മാരോട് മാപ്പ് പറയുകയാണ് .അന്ന് ബിജെപി നിയമവിരുദ്ധമായാണ് സര്‍ക്കാര്‍ ഉണ്ടാക്കിയത് .ഞങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ടുപിടിച്ചു . ഞങ്ങള്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അത് .ബിജെപിയെ 2017 ല്‍ തന്നെ ഗോവയിലെ സമ്മതിദായകര്‍ തള്ളിക്കളഞ്ഞതാണ്.2022 ലും അത് ആവര്‍ത്തിക്കും എല്ലാരംഗത്തും പരാജയമാണ് പ്രമോദ് സാവന്ത് സര്‍ക്കാര്‍.
പൊതുജനങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വിശ്വാസത്തില്‍ എടുക്കാത്തത് കൊണ്ടാണോ കൂറുമാറില്ലെന്നു അവരെക്കൊണ്ട് സത്യം ചെയ്യിച്ചത് ?
സത്യം ചെയ്യാനുള്ള തീരുമാനം സ്ഥാനാര്‍ഥികള്‍ കൂട്ടായി ആലോചിച്ച് എടുത്തതാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയെ അറിയിച്ചപ്പോള്‍ ആരാധനാലയങ്ങളില്‍ ചെന്ന് ആവാം എന്ന നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കപ്പെട്ടു . കോണ്‍ഗ്രസ് പാര്‍ട്ടി ആരെയും നിര്‍ബന്ധിച്ച് സത്യം ചെയ്യിച്ചിട്ടില്ല. ജനങ്ങളുടെ വിശ്വാസം നേടാന്‍ ഈ പ്രവര്‍ത്തി ഉപകരിക്കുമെന്നാണ് ഞാന്‍ കരുതുന്നത് .ദൈവ ഭയം ഉള്ളവര്‍ വാക്ക് തെറ്റിക്കില്ല .
തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയാണല്ലോ കോണ്‍ഗ്രസിന് ?
അവര്‍ വെല്ലുവിളിയേ അല്ല .ഗോവയിലെ ജനങ്ങളുടെ ക്ഷേമമല്ല അവരുടെ ലക്ഷ്യം .സ്വന്തം കാര്യം നോക്കുകയാണ് ദേശീയ പാര്‍ട്ടി അംഗീകാരം കിട്ടാന്‍ ആണ് അവരിവിടെ വന്നിരിക്കുന്നത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് അവര്‍ കൊല്‍ക്കത്തക്കും ഡെല്‍ഹിക്കും മടങ്ങിപ്പോകും
അപ്പോള്‍ ബിജെപി ഇതര പാര്‍ട്ടികളുടെ ഒരു തെരഞ്ഞെടുപ്പ് സഖ്യം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതീക്ഷിക്കേണ്ട എന്നാണോ ?
തെരഞ്ഞെടുപ്പിനു മുന്‍പ് അത് ഉണ്ടാകാനുള്ള സാധ്യത കാണുന്നില്ല .തെരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാന്‍ഡ് അക്കാര്യം തീരുമാനിക്കേണ്ടത്.
Content Highlights: