ഗോവയിൽ 'പൂർണ വിശ്വാസം'; ഗവർണറെ കാണാൻ കോൺഗ്രസ് അനുമതി തേടിയതായി റിപ്പോർട്ട്

പനാജി: തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ ഗോവയിൽ രാഷ്ട്രീയ നീക്കവുമായി കോൺഗ്രസ്. ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് കോൺഗ്രസ് നേതാക്കൾ അനുമതി തേടിയായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. വൈകുന്നേരം 3 മണിക്കാണ് ഗവർണർ പിഎസ് ശ്രീധരൻ പിള്ളയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിരിക്കുന്നത്. എന്നാൽ ഗവർണർ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നാണ് വിവരം.
2017 തിരഞ്ഞെടുപ്പിലെ തെറ്റുകൾ മനസ്സിലാക്കി തിരുത്തിയിട്ടുണ്ടെന്നും ഭൂരിപക്ഷം ലഭിക്കുമെന്ന പൂർണവിശ്വാമുണ്ടെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.
40 അംഗ ഗോവ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടാന്‍ വേണ്ടത് 21 സീറ്റുകളാണ്. ഇന്ത്യ ടുഡേ, ടൈംസ് നൗ എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയാകും എന്നാണ് പ്രവചിച്ചിരിക്കുന്നത്. 2017-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയായിരുന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. ചെറിയ പാര്‍ട്ടികളെ ഒപ്പംനിര്‍ത്തി ബിജെപി അധികാരം പിടിക്കുകയായിരുന്നു. കഴിഞ്ഞ തവണത്തെ അബദ്ധം ആവര്‍ത്തിക്കാതിരിക്കാന്‍ മുന്നേ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട് ഇത്തവണ കോണ്‍ഗ്രസ്.
Content Highlights: Goa Congress Seeks Meet With Governor Before Counting - Sources