മത്സരിക്കുന്നത് ഗോവയെ ഗോവക്കാർക്ക് തിരിച്ചുനൽകാൻ - പ്രിയങ്കാ ഗാന്ധി

പനജി: ഭരണകക്ഷിയായ ബി.ജെ.പി.യെ കടന്നാക്രമിച്ച് ഗോവയിൽ പ്രിയങ്കാ ഗാന്ധിയുടെ പ്രചാരണം. സംസ്ഥാനത്തിന്റെ പൈതൃകവും പ്രകൃതിഭംഗിയുമെല്ലാം ബി.ജെ.പി. തകർത്തുകൊണ്ടിരിക്കുകയാണെന്നും ജനങ്ങളുടെ സന്തോഷം തിരിച്ചുവരാൻ കോൺഗ്രസ് അധികാരത്തിലേറണമെന്നും അവർ പറഞ്ഞു.
അന്തരിച്ച ലതാ മങ്കേഷ്കറുടെ ചിത്രത്തിനുമുന്നിൽ ആദരാഞ്ജലിയർപ്പിച്ചശേഷമാണ് പ്രിയങ്ക മജോർഡയിൽ പ്രചാരണം തുടങ്ങിയത്. ഗോവയെ ഗോവൻജനതയ്ക്ക് തിരിച്ചുനൽകാനാണ് കോൺഗ്രസ് മത്സരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
Content Highlights: Congress will hand Goa back to Goans
Content Highlights: