ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയില്‍ യു.ജി., പി.ജി.; ഇപ്പോള്‍ അപേക്ഷിക്കാം

Representational Image | Photo: freepik.com
Representational Image | Photo: freepik.com

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ 2023-24 യു.ജി., പി.ജി. അഡ്മിഷന് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 25 വരെ നീട്ടി. പഠിതാക്കൾക്ക് ഓൺലൈൻ ആയി www.sgou.ac.in അല്ലെങ്കിൽ erp.sgou.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. യു.ജി.സി. അംഗീകാരമുള്ള 22 യു.ജി., പി.ജി. പ്രോഗ്രാമുകളാണ് ഓപ്പൺ സർവകലാശാല നടത്തുന്നത്.

യോഗ്യതയിൽ മിനിമം മാർക്ക്‌ നിബന്ധനയില്ല. 50 വയസ്സു കഴിഞ്ഞവർക്കും ഡ്യുവൽ ഡിഗ്രിക്ക് അപേക്ഷിക്കുന്നവർക്കും ടി.സി. വേണ്ടാ. റെഗുലർ ഡിഗ്രി പഠനത്തോടൊപ്പംതന്നെ ഓപ്പൺ സർവകലാശാലയുടെ ഒരു ഡിഗ്രി പ്രോഗ്രാമിന് (ഡ്യുവൽ ഡിഗ്രി) ഇപ്പോൾ അപേക്ഷ നൽകാം. യു.ജി.സി.യുടെ നിർദേശപ്രകാരമാണ് സർവകലാശാല ഇരട്ടബിരുദം നടപ്പാക്കുന്നത്. വിവരങ്ങൾക്ക്: 0474-2966841, 91889 09901

Content Highlights: Sree Narayana guru open university,admission 2023-24, degree admission, pg admission