ജവാഹര്‍ലാല്‍ നെഹ്രു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചില്‍ പി.ജി., ഗവേഷണം

ബെംഗളൂരുവിലെ ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് (ജെ.എൻ.സി.എ.എസ്.ആർ.) പി.ജി., ഗവേഷണ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എം.എസ്‌സി.
മെറ്റീരിയൽസ് കെമിസ്ട്രിയിലോ കെമിക്കൽ ബയോളജിയിലോ എനർജിയിലോ സ്പെഷ്യലൈസ് ചെയ്യാവുന്ന എം.എസ്‌സി. കെമിസ്ട്രി പ്രോഗ്രാമിലേക്ക് കെമിസ്ട്രി ഒരു മേജർ വിഷയമായി പഠിച്ച് സയൻസിലെ ഏതെങ്കിലും ബ്രാഞ്ചിൽ ബിരുദമെടുത്തവർക്ക് അപേക്ഷിക്കാം. ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്‌സ് (ജാം) യോഗ്യത നേടിയിരിക്കണം.
എം.എസ്‌സി. ഇന്റർ ഡിസിപ്ലിനറി ബയോസയൻസ്
എപ്പിജനറ്റിക്സ് ആൻഡ് ഡിസീസസ്, ന്യൂറോ സയൻസസ്, ഹ്യൂമൺ ഡിസീസ് ജനറ്റിക്സ്, കെമിക്കൽ ബയോളജി അപ്രോച്ച് ടു അണ്ടർസ്റ്റാൻഡിങ് ഡിസീസ് ബയോളജി എന്നിവയിലൊന്നിൽ സ്പെഷ്യലൈസ് ചെയ്യാനുള്ള ഓപ്ഷനോടെ. കെമിസ്ട്രി ഒരു മേജർ വിഷയമായി പഠിച്ച്, ബയോളജിക്കൽ സയൻസസിലെ ഏതെങ്കിലും ബ്രാഞ്ചിലെ ബാച്ച്‌ലർ ബിരുദം. ജാം 2023/തത്തുല്യ പരീക്ഷാ യോഗ്യതയും വേണം.
ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാം
ഫിസിക്കൽ സയൻസ് (മെറ്റീരിയൽ സയൻസ് സ്പെഷ്യലൈസേഷൻ), കെമിക്കൽ സയൻസ്, ബയോളജിക്കൽ സയൻസ് മേഖലകളിലുണ്ട്. യോഗ്യതയ്ക്ക് www.jncasr.ac.in ലെ അഡ്മിഷൻ ബ്രോഷർ കാണുക.
സയൻസസ്/എൻജിനിയറിങ് ഗവേഷണ പ്രോഗ്രാമുകൾ
(പിഎച്ച്.ഡി./എം.എസ്. (എൻജിനിയറിങ്)/എം.എസ്. (റിസർച്ച്): കെമിസ്ട്രി ആൻഡ് ഫിസിക്സ് ഓഫ് മെറ്റീരിയൽസ്, എൻജിനിയറിങ് മെക്കാനിക്സ്, ഇവല്യൂഷണറി ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി, മോളിക്യുളാർ ബയോളജി ആൻഡ് ജനറ്റിക്സ്, ന്യൂ കെമിസ്ട്രി, തിയറിറ്റിക്കൽ സയൻസസ്, ന്യൂറോസയൻസ് എന്നീ യൂണിറ്റുകളിലായാണ് ഗവേഷണ പ്രോഗ്രാമുകൾ ഉള്ളത്. യോഗ്യതാ വിവരങ്ങൾ വെബ്സൈറ്റിൽ.
യോഗ്യതാ പ്രോഗ്രാമിൽ 55 ശതമാനം മാർക്ക് നേടിയിരിക്കണം. അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. അപേക്ഷ ഓൺലൈനായി ഏപ്രിൽ 19 വരെ നൽകാം.
Content Highlights: research, pg open in jawaharlal nehru centre for advanced scientific research centre