ആര്.സി.സിയില്‍ റേഡിയോളജിക്കല്‍ ഫിസിക്സില്‍ പി.ജി. ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം
റീജണല്‍ കാന്‍സര്‍ സെന്റര്‍ (ആര്.സി.സി.) തിരുവനന്തപുരം, റേഡിയോളജിക്കല്‍ ഫിസിക്സിലെ പോസ്റ്റ് എം.എസ്സി. ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
റേഡിയോ ഡയഗണോസിസ്, റേഡിയോതെറാപ്പി, ന്യൂക്ലിയാര്‍ മെഡിസിന് എന്നിവയിലെ ഒരുവര്‍ഷത്തെ ആര്.സി.സി.യിലെ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെ രണ്ടുവര്‍ഷമാണ് കോഴ്സ് ദൈര്‍ഘ്യം. ഇന്റേണ്‍ഷിപ്പ് കാലയളവില്‍ പ്രതിമാസം 10,000 രൂപ നിരക്കില്‍ സ്റ്റൈപ്പന്‍ഡ് ലഭിക്കും.
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഫിസിക്സില്‍ ബിരുദവും 60 ശതമാനം മാര്‍ക്കോടെ ഫിസിക്സില്‍ എം.എസ്സി.യും വേണം.
20-ല്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ പ്രവേശനപരീക്ഷ, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. ഇല്ലെങ്കില്‍ യോഗ്യതാ പരീക്ഷാമാര്‍ക്ക്, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കി പ്രവേശനം നടത്തും.
അപേക്ഷ www.rcctvm.gov.in വഴി ഓഗസ്റ്റ് 25 വരെ നല്‍കാം. അപേക്ഷാ പ്രിന്റ്ഔട്ട്, അനുബന്ധരേഖകള്‍ സഹിതം ഓഗസ്റ്റ് 31 വൈകീട്ട് 4.30-നകം സ്ഥാപനത്തില്‍ ലഭിക്കണം.
Content Highlights: PG Diploma in Radiological Physics at RCC Thiruvananthapuram; Apply by 25 August
Content Highlights: