ശ്രീചിത്രയിൽ പാരാമെഡിക്കൽ കോഴ്സുകൾ; ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ പാരാമെഡിക്കൽ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്, പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സ്, പി.ജി. ഡിപ്ലോമ-കാർഡിയാക് ലബോറട്ടറി ടെക്നോളജി, ന്യൂറോ ടെക്നോളജി, മെഡിക്കൽ റെക്കോഡ്സ് സയൻസ്, ക്ളിനിക്കൽ പെർഫ്യൂഷൻ, ബ്ളഡ് ബാങ്കിങ് ടെക്നോളജി, സ്പെഷ്യാലിറ്റി നഴ്സിങ് ഡിപ്ലോമ-കാർഡിയോവാസ്കുലാർ ആൻഡ് തൊറാസിക് നഴ്സിങ്, ന്യൂറോ നഴ്സിങ്, ഡിപ്ലോമ-അഡ്വാൻസ്ഡ് മെഡിക്കൽ ഇമേജിങ് ടെക്നോളജി, ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി, അഡ്വാൻസഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം, ഫിസിയോ തെറാപ്പി ഇൻ ന്യൂറോളജിക്കൽ സയൻസസ്, ഫിസിയോ തെറാപ്പി ഇൻ കാർഡിയോവാസ്കുലാർ സയൻസസ്.
പിഎച്ച്.ഡി. പ്രോഗ്രാം-ഫിസിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, ബയോളജിക്കൽ സയൻസസ്, ബയോ എൻജിനിയറിങ്, ബയോ മെറ്റീരിയൽ സയൻസ് ആൻഡ് ടെക്നോളജി, മെഡിക്കൽ സയൻസസ്, ഹെൽത്ത് സയൻസസ് എന്നിവയിലാണ് പ്രവേശനം. ഓൺലൈനായി അപേക്ഷിക്കണം. വിവരങ്ങൾക്ക് രജിസ്ട്രാറിനെ ബന്ധപ്പെടുക.
ഇ-മെയിൽ: regoffice@sctimst.ac.in. ഫോൺ: 0471-2524269/289/649. website: sctimst.ac.in. എം.ഡി., ഡി.എം./എംസി.എച്ച്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം INI-CET, INI-SS നടത്തുന്ന പൊതു പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ്. വിശദാംശങ്ങൾ https://www.aiimsexams.org എന്ന വെബ്സൈറ്റിൽ ലഭിക്കും.
Content Highlights: Paramedical courses in Sree Chitra Tirunal Institute for Medical Sciences & Technology