ബിരുദക്കാര്‍ക്കായി 'ടുലിപ്' ഇന്റേണ്‍ഷിപ്പ്

ബിരുദക്കാര്‍ക്ക് നഗര-തദ്ദേശ ഭരണ സ്ഥാപനങ്ങളിലും സ്മാര്‍ട്ട് സിറ്റികളിലും ഇന്റേണ്‍ഷിപ്പിന് അവസരം നല്‍കുന്ന ടുലിപ് (ദ അര്‍ബന്‍ ലേണിങ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം) പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചു.

ടുലിപ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ കേന്ദ്രമന്ത്രിമാരായ രമേഷ് പൊഖ്രിയാല്‍, ഹര്‍ദീപ് സിങ് പുരി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

ബി.ടെക്., ബി.ആര്‍ക്ക്., ബി.പ്ലാന്‍, ബി.എസ്സി. തുടങ്ങിയ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് 18 മാസത്തിനുള്ളില്‍ internship.aicte-india.org/module_ulb/Dashboard/TulipMain/index.php എന്ന പോര്‍ട്ടലില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം.

ആദ്യവര്‍ഷം 25,000 ബിരുദധാരികള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കുമെന്ന് മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു കോടി ബിരുദധാരികള്‍ക്ക് ഇന്റേണ്‍ഷിപ്പ് നല്‍കുന്നതിനാണ് ലക്ഷ്യമിടുന്നത്.

പദ്ധതി സംബന്ധിച്ച് നഗരവികസന മന്ത്രാലയവും എ.ഐ. സി.ടി.ഇ.യും ധാരണാപത്രം ഒപ്പുവച്ചു. പദ്ധതിയുടെ മേല്‍നോട്ടത്തിന് നഗരവിസകന സെക്രട്ടറി ചെയര്‍മാനായി സമിതിയെയും നിയോഗിച്ചു.

Content Highlights: New internship program for graduates, Tulip Internship program

Content Highlights: