കേരള നോളജ് ഇക്കണോമി മിഷന്‍ നൈപുണ്യ പരിശീലന പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: അഞ്ചുവര്‍ഷംകൊണ്ട് 20 ലക്ഷം തൊഴിലുകള്‍ക്ക് അവസരമൊരുക്കുന്ന കേരള സര്‍ക്കാറിന്റെ കേരള നോളജ് ഇക്കണോമി മിഷന്‍, നൈപുണ്യ പരിശീലന പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ പരിശീലന പങ്കാളിത്തത്തോടെയാണ് പരിശീലനം ആരംഭിക്കുന്നത്. ഈ വര്‍ഷം 50,000-ത്തില്‍ അധികം യുവതി -യുവാക്കള്‍ക്ക് പരിശീലനം നല്‍കി നോളജ് മിഷനിലൂടെ വിജ്ഞാന തൊഴിലുകളിലേക്ക് അവസരം നല്‍കുകയും ചെയ്യും.
പരിശീലന മേഖലകളും പ്രോഗ്രാമുകളും
വിവരസാങ്കേതിക വിദ്യ (IT)
1.സൈബര്‍ സെക്യൂരിറ്റി& എത്തിക്കല്‍ ഹാക്കിങ്
2. പൈത്തണ്‍ പ്രോഗ്രാമിങ്
3.മെഷിന്‍ ലേണിങ് & ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
4.ഫുള്‍ സ്റ്റാക്ക് ഡെവലപ്‌മെന്റ്(MERN)
5. ഡാറ്റാ സയന്‍സ്
6. ആപ്പ് ഡവലപ്‌മെന്റ് വിത്ത് ഫ്‌ളട്ടര്‍
അക്കൗണ്ടിങ് & ഫിനാന്‍സ്
1.കമ്പ്യൂട്ടറൈസ്ഡ്
2.എന്റോള്‍ഡ് ഏജന്റ്
അഗ്രിക്കള്‍ച്ചര്‍
1.ഹൈഡ്രോപോണിക്‌സ്
ഹെല്‍ത്ത് കെയര്‍
1.സര്‍ട്ടിഫിക്കേറ്റ് പ്രോഗ്രാം ഇന്‍ അഡ്വാന്‍സ്ഡ് ബയോമെഡിക്കല്‍ എക്വിപ്‌മെന്റ്
2.സര്‍ട്ടിഫിക്കേറ്റ് പ്രോഗ്രാം ഇന്‍ മെഡിക്കല്‍ കോഡിങ്& ബില്ലിങ്
3.അഡ്വാന്‍സ്ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ റിസര്‍ച്ച്& ഫാര്‍മകോവിജിലന്‍സ്
ഓട്ടോമോട്ടീവ്
1.മെക്കാനിക്കല്‍ ഡിസൈന്‍ പ്രോഗ്രാം
കെമിക്കല്‍സ്& പെട്രോകെമിക്കല്‍സ്
1.പ്ലാസ്റ്റിക് പ്രൊഡക്ട്‌സ് മാനുഫാക്ചറിങ് ഓപ്പറേറ്റര്‍
സിവില്‍ & ഡിസൈന്‍
1.ഓട്ടോ ഡെസ്‌ക് BIM ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ഡിസൈന്‍ ഡവലപ്‌മെന്റ്
2. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍
ഇലക്ട്രോണിക്‌സ്& ഹാര്‍ഡ്‌വെയര്‍
1. ഇലക്ട്രോണിക് സിസ്റ്റം ഡിസൈന്‍
2. പിജി ഡിപ്ലോമ ഇന്‍ VLSI SoC ഡിസൈന്‍ & വെരിഫിക്കേഷന്‍
3. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍& നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്
4.അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിങ്
ഫുഡ് പ്രോസസിങ്
1. പ്രൊഫഷണല്‍ സര്‍ട്ടിഫിക്കേറ്റ് ഇന്‍ ആര്‍ട്ടിസനല്‍ ബേക്കറി
മീഡിയ & എന്റര്‍ടെയ്ന്‍മെന്റ്
1.ഡിജിറ്റല്‍ മാര്‍ക്കറ്റിങ്
2.ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍
3.ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വീഡിയോഗ്രഫി
4. ഗ്രാഫിക് ഡിസൈനര്‍
മുകളില്‍ പറഞ്ഞിരിക്കുന്ന സ്‌കില്‍ പ്രോഗ്രാമുകളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ https://bit.ly/Kkemskillregistration എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുക. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 20/08/2023
സ്‌കില്‍ പ്രോഗ്രാമുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും അഡ്മിഷന് മുന്നേ സ്‌കില്‍ ഓറിയന്റേഷനും അഭിരുചി പരീക്ഷയും നല്‍കും. അതുവഴി തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന പരിശീലന പ്രോഗ്രാമുകളെ കുറിച്ചും അതിനുശേഷം ഉള്ള പ്ലേസ്‌മെന്റിനെക്കുറിച്ചുള്ള വിശദവിവരം ഓരോ ഉദ്യോഗാര്‍ത്ഥിക്കും ലഭ്യമാകും. പട്ടികജാതി, പട്ടികവര്‍ഗ്ഗo, ട്രാന്‍സ്‌ജെന്‍ഡര്‍, ദാരിദ്ര്യ രേഖയ്ക്ക് താഴെ വരുന്ന സ്ത്രീകള്‍, തീരദേശവാസികള്‍, അംഗപരിമിതര്‍, സിംഗിള്‍ പാരന്റ് വുമണ്‍ എന്നീ വിഭാഗങ്ങള്‍ക്ക് പ്രത്യേക സ്‌കില്‍ സ്‌കോളര്‍ഷിപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്
Content Highlights: Kerala Knowledge economy mission skill development programme