ജിപ്മറില്‍ ബി.എസ്‌സി. പ്രവേശനപരീക്ഷ ജൂണ്‍ 21-ന്; രജിസ്‌ട്രേഷന്‍ ഏപ്രില്‍ 21 മുതല്‍

പുതുച്ചേരി ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍) 2020-ലെ പ്രവേശനത്തിനായി നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷകളുടെ സമയക്രമം പ്രഖ്യാപിച്ചു. ഓഗസ്റ്റില്‍ ആരംഭിക്കുന്ന ബി.എസ്സി. കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ ജൂണ്‍ 21-നാണ്.

അപേക്ഷാ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 21 മുതല്‍ മേയ് 20 വരെ നടത്താം. ആദ്യ കൗണ്‍സലിങ് ജൂലായ് എട്ടിനും അന്തിമ കാണ്‍സലിങ് ഓഗസ്റ്റ് 12-നും ആയിരിക്കും.

ബി.എസ്‌സി. നഴ്‌സിങ് പ്രോഗ്രാം കൂടാതെ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി, അനസ്‌തേഷ്യാ ടെക്‌നോളജി, കാര്‍ഡിയാക് ലബോറട്ടറി ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, ബ്ലഡ് ബാങ്കിങ് ടെക്‌നോളജി, റേഡിയോ ഡയഗണോസിസ് ടെക്‌നോളജി, ന്യൂറോ ടെക്‌നോളജി, ന്യൂക്ലിയാര്‍ മെഡിസിന്‍ ടെക്‌നോളജി, പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, റേഡിയോ തെറാപ്പി ടെയ്‌നോളജി, ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്ററ്റിക്‌സ് എന്നീ അലൈഡ് ഹെല്‍ത്ത് സയന്‍സസ് ബി.എസ്സി. പ്രോഗ്രാമുകളാണ് ഉള്ളത്.

മറ്റുപരീക്ഷകളും പരീക്ഷത്തീയതികളും

(i) എം.ഡി./എം.എസ്., പി.ഡി.എഫ്., എം.ഡി.എസ്.: 2020 ജൂലായ് സെഷന്‍-പരീക്ഷ മേയ് 17. അപേക്ഷാ രജിസ്‌ട്രേഷന്‍-മാര്‍ച്ച് നാലുമുതല്‍ ഏപ്രില്‍ ഒമ്പതുവരെ
(ii) എം.എസ്‌സി./എം.പി.എച്ച്./പിഎച്ച്.ഡി./പി.ബി.സി. കോഴ്സുകള്‍: ഓഗസ്റ്റ് 2020 സെഷന്‍: ജൂണ്‍ 21. അപേക്ഷ ഏപ്രില്‍ 21 മുതല്‍ മേയ് 20 വരെ
(iii) എം.ഡി./എം.എസ്., ഡി.എം./ എം.സി.എച്ച്.: 2021 ജനുവരി സെഷന്‍-ഡിസംബര്‍ ആറ്്. അപേക്ഷ സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ 21 വരെ.

എം.ബി.ബി.എസ്. പ്രവേശനത്തിന് ജിപ്മര്‍ പ്രവേശനപരീക്ഷ നടത്തുന്നില്ല. ഈ വര്‍ഷത്തെ പ്രവേശനം നീറ്റ് യു.ജി. 2020 അടിസ്ഥാനമാക്കിയായിരിക്കും. വിശദാംശങ്ങള്‍ക്ക് www.jipmer.edu.in -ല്‍ അനൗണ്‍സ്മെന്റ്‌സ് ലിങ്കിലെ അറിയിപ്പ് കാണുക.

Content Highlights: JIPMER BSc Entrance to be held on 21 June; Apply by 20 May

Content Highlights: