ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം: മാര്‍ച്ച് ആറ് വരെ അപേക്ഷിക്കാം

ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യത്തെ വിവിധ കാമ്പസുകളിലെ യു.ജി., പി.ജി., പി.ജി. ഡിപ്ലോമ, റിസേര്‍ച്ച് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.സ്റ്റാറ്റ്, ബി.മാത്‌സ്, എം.എസ്., എം.ടെക്,  കോഴ്‌സുകളിലുള്‍പ്പെടെയാണ് പ്രവേശനം. മേയ് 10നാണ് പ്രവേശനപരീക്ഷ.

തിരഞ്ഞെടുപ്പ്: യു.ജി. കോഴ്‌സുകള്‍ക്ക് രണ്ട് ഘട്ടമായുള്ള എഴുത്തുപരീക്ഷയും പി.ജി. കോഴ്‌സുകള്‍ക്ക് എഴുത്തുപരീക്ഷയും അഭിമുഖവുമുണ്ടായിരിക്കും. ജൂനിയര്‍ റിസേര്‍ച്ച് ഫെലോഷിപ്പ് പ്രോഗ്രാമുകള്‍ക്കും (ജെആര്‍എഫ്) എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും അഭിമുഖീകരിക്കണം.

അപേക്ഷ: www.isical.ac.in/~admission എന്ന ലിങ്ക് വഴി മാര്‍ച്ച് ആറ് വരെ അപേക്ഷിക്കാം. മാര്‍ച്ച് 10 വരെ ഫീസടയ്ക്കാനുള്ള സൗകര്യം ലഭ്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Content Highlights: Indian Statistical Institute Admissions 2020: Apply by 06 March

Content Highlights: