ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ പ്രവേശനം: അപേക്ഷ 19 വരെ

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ (ഐ.ഐ.എസ്.ടി.) ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം.നാലുവർഷം ദൈർഘ്യമുള്ള ബി.ടെക്. ഏറോസ്പേസ് എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് (ഏവിയോണിക്സ്), അഞ്ചുവർഷത്തെ ഡ്യുവൽ ഡിഗ്രി, ബി.ടെക്. എൻജിനിയറിങ് ഫിസിക്സ് + മാസ്റ്റർ ഓഫ് സയൻസ്/മാസ്റ്റർ ഓഫ് ടെക്നോളജി പ്രോഗ്രാമുകളാണ് ഉള്ളത്. അഞ്ചുവർഷ പ്രോഗ്രാമിൽ ബി.ടെക്. കഴിഞ്ഞ് എക്സിറ്റ് ഓപ്ഷൻ ഇല്ല.
യോഗ്യത: 1.10.1997-നോ ശേഷമോ ജനിച്ചവരാവണം. പ്ലസ്ടു/തുല്യ പരീക്ഷ, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഒരു ഭാഷാവിഷയം, ഇവ നാലുമല്ലാത്ത മറ്റൊരു വിഷയം എന്നിവ പഠിച്ച് അഞ്ചിനുംകൂടി മൊത്തം 75 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. 2022-ലെ ജെ.ഇ.ഇ. അ ഡ്വാൻസ്ഡിൽ കാറ്റഗറിയനുസരിച്ച് മൊത്തത്തിലും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ ഓരോന്നിലും നിശ്ചിത കട്ട്ഓഫ് മാർക്ക് നേടേണ്ടതുണ്ട്. ജനറൽ വിഭാഗക്കാർ മൊത്തത്തിൽ പതിനാറും വിഷയങ്ങൾക്ക് ഓരോന്നിനും നാലും ശതമാനം മാർക്കു നേടിയിരിക്കണം.
അപേക്ഷ: http://admission.iist.ac.in വഴി സെപ്‌റ്റംബർ 19 രാത്രി 11.59 വരെ രജിസ്റ്റർ ചെയ്യാം. ബ്രാഞ്ച് താത്‌പര്യവും അപ്പോൾ നൽകണം. രജിസ്ട്രേഷൻ ഫീസ്: വനിതകൾ, പട്ടിക/ഭിന്നശേഷി വിഭാഗക്കാർ- 300 രൂപ; മറ്റുള്ളവർ- 600 രൂപ.
സെപ്‌റ്റംബർ 20 വൈകീട്ട് അഞ്ചിന് റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. ബ്രാഞ്ച് താത്‌പര്യങ്ങൾ സെപ്‌റ്റംബർ 21 വൈകീട്ട് അഞ്ചുവരെ ഭേദഗതി ചെയ്യാം. സീറ്റ് അലോട്‌മെൻറ്/അക്സപ്റ്റൻസ് നടപടികൾ സെപ്‌റ്റംബർ 22-ന് തുടങ്ങും. വിശദമായ സമയക്രമവും കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിലെ ബ്രോഷർ കാണുക.
Content Highlights: Indian Institute of Space Science and Technology, Thiruvananthapuram