ഫുട്‌വേര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍

കേന്ദ്ര മൈക്രോ, സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് മന്ത്രാലയത്തിന്റെ കീഴിലെ സൊസൈറ്റിയായ ചെന്നൈ സെന്‍ട്രല്‍ ഫുട്‌വേര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, വിവിധ ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രോഗ്രാം, ദൈര്‍ഘ്യം, വിദ്യാഭ്യാസ യോഗ്യത എന്നിവ ക്രമത്തില്‍:
* പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഫുട്‌വേര്‍ ടെക്‌നോളജി (18 മാസം), ബിരുദം
* ഡിപ്ലോമ ഇന്‍ ഫുട്‌വേര്‍ മാനുഫാക്ചര്‍ ആന്‍ഡ് ഡിസൈന്‍ (രണ്ടുവര്‍ഷം), 12-ാം ക്ലാസ്
* അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫുട്‌വേര്‍ ഡിസൈന്‍ ആന്‍ഡ് പ്രോഡക്ട് ഡെവലപ്‌മെന്റ് (ഒരുവര്‍ഷം), 12-ാം ക്ലാസ്
* പോസ്റ്റ് ഡിപ്ലോമ ഇന്‍ ഫുട്‌വേര്‍ ടെക്‌നോളജി (ഒരു വര്‍ഷം), ഡിപ്ലോമ
* അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫുട്‌വേര്‍ മാനുഫാക്ചറിങ് ടെക്‌നോളജി (ഒരുവര്‍ഷം), പത്താം ക്ലാസ്
* ലതര്‍ ഗുഡ്‌സ് മേക്കര്‍ (ഒരുവര്‍ഷം), പത്താം ക്ലാസ്
* സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫുട്‌വേര്‍ ഡിസൈന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ (ആറുമാസം), പത്താം ക്ലാസ്
ഡിപ്ലോമ ഇന്‍ ഫുട്‌വേര്‍ മാനുഫാക്ചര്‍ ആന്‍ഡ് ഡിസൈന്‍ പ്രോഗ്രാമിന് 17-25 പ്രായപരിധിയില്‍ ഉള്ളവര്‍ക്കേ അര്‍ഹതയുള്ളൂ. മറ്റു പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഉയര്‍ന്ന പ്രായപരിധി 35 വയസ്സാണ്. പട്ടികവിഭാഗക്കാര്‍ക്ക് ട്യൂഷന്‍ ഫീസ് നല്‍കേണ്ടതില്ല. അപേക്ഷ ജനുവരി 13 വരെ www.cftichennai.in വഴി നല്‍കാം. ക്ലാസുകള്‍ ജനുവരി മൂന്നാം വാരം തുടങ്ങും.
Content Highlights: Footwear Training institute invites application for diploma certificate cousre, Apply till January 13
Content Highlights: