എൻജിനിയറിങ്, ഫാർമസി: ഒന്നാംഘട്ട അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു

Imge: freepik
Imge: freepik

തിരുവനന്തപുരം: എൻജിനിയറിങ്/ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി ഒന്നാംഘട്ട കേന്ദ്രീകൃത അലോട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ഒന്നാംഘട്ട അലോട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭിക്കും. ഒന്നാംഘട്ടത്തിൽ അലോട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്‌മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശനപ്പരീക്ഷാ കമ്മിഷണർക്ക് അടയ്ക്കേണ്ടതുമായ ഫീസ് 13-ന് വൈകുന്നേരം മൂന്നിനകം ഓൺലൈൻ പേമെന്റായോ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന ഹെഡ് പോസ്റ്റ് ഓഫീസുകൾ മുഖേനയോ അടയ്ക്കണം. ആദ്യഘട്ടത്തിൽ അലോട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ കോളേജുകളിൽ ഹാജരായി പ്രവേശനം നേടേണ്ടതില്ല.വിശദവിവരങ്ങൾ പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്.

Content Highlights: Engineering, pharmacy first allotment published